Sunday, April 28, 2024 4:51 am

കെ.പി.സി.സി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും ; കാണ്‍ഗ്രസ്സില്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്കു സാധ്യത

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കെ.പി.സി.സി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും. അന്തിമ പട്ടിക ഹൈക്കമാന്‍ഡിന്‍റെ  കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ എന്നിവര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് അന്തിമ പട്ടിക സമര്‍പ്പിച്ചത്. കെ.പി.സി.സി അധ്യക്ഷനടക്കം 51 പേരടങ്ങുന്ന കമ്മിറ്റിയുടെ ലിസ്റ്റ് ആണ് ഹൈക്കമാന്‍ഡിന് കേരള കോണ്‍ഗ്രസ് നേതൃത്വം സമര്‍പ്പിച്ചത്. എഐസിസി അംഗീകാരം ലഭിച്ചാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളുടെ പേര് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു.

പട്ടിക പുറത്ത് വരുമ്പോള്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ അടക്കമുള്ള ഗ്രൂപ്പ് നേതാക്കള്‍ നല്‍കിയ പേരുകള്‍ ഉണ്ടാകുമോ എന്നതാണ് ശ്രദ്ധേയമായ കാര്യം. ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട് എന്നും അവര്‍ നല്‍കിയ പേരുകള്‍ പരിഗണനയില്‍ ഉണ്ട് എന്നുമാണ് താരിഖ് അന്‍വര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ലിസ്റ്റില്‍ അതൃപ്തരായാല്‍ പരസ്യപ്പോരിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നീങ്ങും. ഡി.സി.സി പുനഃസംഘടന സമയത്ത് ഉണ്ടായതു പോലെ പാര്‍ട്ടിക്ക് ഉള്ളില്‍ കലാപം ഉണ്ടാകരുതെന്ന് കെ.പി.സി.സി പുനഃസംഘടനാ വേളയില്‍ ഹൈക്കമാന്‍ഡ് അന്ത്യശാസനം നല്‍കിയിരുന്നു. അത് കൊണ്ട് തന്നെ ഗ്രൂപ്പ് നേതാക്കളെ പൂര്‍ണമായി തള്ളാതെ ലിസ്റ്റ് തയ്യാറാക്കാന്‍ കെ.പി.സി.സി അധ്യക്ഷനും ബാധ്യത ഉണ്ട്.

സ്ത്രീ പ്രാതിനിധ്യം ഉണ്ടായില്ല എന്ന കേന്ദ്ര നേതൃത്വത്തിന്‍്റെ വിമര്‍ശനം ഡി.സി.സി പുനഃസംഘടനാ സമയത്ത് ഉയര്‍ന്നിരുന്നു. ഇത് പരിഹരിക്കാന്‍ വൈസ് പ്രസിഡന്റ് പദത്തിലേക്ക് ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍ എന്നിവരില്‍ ആരെയെങ്കിലും പരിഗണിച്ചേക്കും. വനിതകളായ രണ്ടു പേരില്‍ ആര് വന്നാലും നിലവിലെ നിബന്ധനയില്‍ ഇളവ് നല്‍കേണ്ടിവരും. പത്മജ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഭാരവാഹിയായതിനാലും ഡിസിസി അധ്യക്ഷ പദത്തില്‍ നിന്ന് ഒഴിവാക്കിയ ബിന്ദു കൃഷ്ണയെ എക്സിക്യൂട്ടിവില്‍ ഉള്‍പ്പെടുത്താമെന്ന ധാരണ ഉള്ളതിനാലും ഇരുവര്‍ക്കും ഇളവ് അനിവാര്യമാണ്. ദളിത് നേതാവെന്ന നിലയില്‍ വി.പി സജീന്ദ്രന്‍ വൈസ് പ്രസിഡന്റ് പദത്തിലേക്ക് പരിഗണനയിലുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു ; നഴ്സിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോട്ടയം: കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച്...

വളരെയേറെ ശ്രദ്ധിക്കണം ; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

0
തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി...

തിരുവനന്തപുരത്ത് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ...

പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ : കെ. മുരളീധരന്‍

0
തൃശൂര്‍: പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് തൃശൂര്‍ ലോക്‌സഭ...