Monday, April 29, 2024 1:32 pm

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് കൂട്ടായ്മ ”വിദ്യാവഹന്‍” രൂപം നല്‍കി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി സബ് ആര്‍ ടി ഓഫീസിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് കൂട്ടായ്മ ”വിദ്യാവഹന്‍” രൂപം നല്‍കി. മല്ലപ്പള്ളി സബ് ആര്‍ ടി ഓഫീസ് മുന്‍കൈയെടുത്താണ് ഈ ഗ്രൂപ്പിന് രൂപം നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഇതിന് രൂപം നല്‍കിയിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഈ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങളും സംശയങ്ങളും ഈ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യാം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വാഹനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍  അല്ലെങ്കില്‍ അധ്യാപകര്‍ ആയിരിക്കും ഈ ഗ്രൂപ്പില്‍ അംഗം.

മല്ലപ്പള്ളി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ഹരിയാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. കുട്ടികളുടെ സുരക്ഷിത യാത്ര മുന്‍നിര്‍ത്തിയുള്ളതാണ് ഈ ഗ്രൂപ്പെന്നും സ്കൂളുകള്‍ തമ്മിലുള്ള ഏകോപനത്തിന് ഇത് വഴിയൊരുക്കുമെന്നും ഈ ഗ്രൂപ്പിന്റെ സേവനങ്ങള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തേണ്ടതാണെന്നും ജോയിന്റ് ആര്‍ ടി ഓ എം. ജി മനോജ്‌ അഭ്യര്‍ഥിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബി.എസ്.എൻ.എൽ.മേള കുളനട എക്‌സ്‌ചേഞ്ചിൽ നടക്കും

0
പന്തളം : ബി.എസ്.എൻ.എൽ.മേള തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കുളനട എക്‌സ്‌ചേഞ്ചിൽ നടക്കും....

കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ച ; ശശികലയോടല്ലാതെ ശൈലജയെ ആരോട് ഉപമിക്കും – രാഹുൽ...

0
തിരുവനന്തപുരം: ഒറ്റ എംഎൽഎമാർ പോലും ഇല്ലാതെ സംഘപരിവാർ കേരളം ഭരിക്കുന്ന കാഴ്ചയാണ്...

സൗദിയില്‍ പീഡന കേസില്‍ ഇന്ത്യക്കാരന്‍ പിടിയിൽ

0
ദമാം: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഇന്ത്യന്‍ യുവാവ് സൗദിയിലെ കിഴക്കന്‍...

മേലുകര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വിശ്വരൂപം മ്യൂറൽ പെയിന്റിങ് ചിത്രത്തിന്‍റെ അനാഛാദനം നടന്നു

0
മേലുകര : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പുതുതായി വരച്ച വിശ്വരൂപം എന്ന മ്യൂറൽ പെയിന്റിങ്...