റാന്നി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന് അളന്നുതിരിച്ച സ്ഥലം കയ്യേറി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി പുതിയ പാലത്തിന്റെ ഭാഗമായി വണ്‍വെ നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുത്ത അപ്രോച്ച് റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ടു നാളുകളായി. പെരുമ്പുഴ, രാമപുരം ബ്ലോക്കുപടി വണ്‍വെ റോഡാണ് തോടിന്റെ രൂപത്തിലായത്.

റാന്നി പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണ് പെരുമ്പുഴ മുതല്‍ ബ്ലോക്കുപടി വരെ തകര്‍ന്നു കിടക്കുന്നത്. വണ്‍വേക്ക് വേണ്ടി മൂന്ന് വര്‍ഷം മുമ്പ് നടപടി തുടങ്ങിയതിനാല്‍ പഞ്ചായത്ത് ഈ റോഡ് കയ്യൊഴിഞ്ഞു. രാമപുരം മുതല്‍ ബ്ലോക്ക് പടിവരെ പഞ്ചായത്ത് ടാറിംങ്ങും കോണ്‍ക്രീറ്റും ചെയ്ത് ഗതാഗതത്തിന് സൗകര്യം ഒരുക്കിയിരുന്നു. ഇപ്പോള്‍ ടാറിംങ്ങും കോണ്‍ക്രീറ്റും ഇളകി താറുമാറായി. റോഡിനുവേണ്ടി അളന്നു തിരിച്ച് കല്ലിട്ട ഭാഗങ്ങള്‍ പലരും കയ്യെറിക്കഴിഞ്ഞു.

ബ്ലോക്ക് പടി ജംഗ്ഷനില്‍ റോഡിന്റെ  സംഗമ സ്ഥാനത്തുനിന്ന് അകത്തേക്ക് മാറി, കുരിശിന് സമീപത്താണ് കൈയ്യേറ്റം.  റവന്യൂവകുപ്പ് അളന്ന് തിരിച്ച സ്ഥലം സമീപവാസി കമ്പി വേലികെട്ടി തിരിച്ചെടുത്തു. പുതിയ പാലം വരുന്നതോടെ ടൗണിലെ ഗതാഗത കുരുക്കൊഴിവാക്കാന്‍ സമാന്തരമായി വികസിപ്പിക്കാന്‍ തീരുമാനിച്ച റോഡാണിത്. ഇതിനായി ബ്ലോക്കുപടി മുതല്‍ രാമപുരം വരെ 10 മീറ്റര്‍ വീതിയില്‍ റോഡിനായി സ്ഥലം അളന്നു തിരിച്ചിരുന്നു. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായെങ്കിലും നോട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.

ഇതുപോലെ പാലത്തിന് സമീപവും കൈയ്യേറ്റ ശ്രമം നടന്നിരുന്നു. അന്ന് അധികൃതര്‍ ശക്തമായി ഇടപെട്ടതിനാല്‍ കയ്യേറ്റശ്രമം പരാജയപ്പെടുകയായിരുന്നു. സ്ഥലം ഏറ്റെടുക്കാന്‍ വൈകിയതു മൂലം കരാര്‍ കമ്പനി പാലം നിര്‍മ്മാണം നിര്‍ത്തി വെച്ചിരുന്നു. പണി നടക്കില്ലെന്നു കരുതിയാവാം കൈയ്യേറ്റം എന്നാണ് കരുതുന്നത്. ഇപ്പോള്‍ പാലം നിര്‍മ്മാണം പൂര്‍ണ്ണമായും കിഫ്ബി ഏറ്റടുത്തതിനു ശേഷവും പണി നിര്‍ത്തിവെച്ചിരിക്കുകയാണ്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...