ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങളിലും സാങ്കേതിക പിഴവുകളിലുമാണ് സക്കര്‍ബര്‍ഗിന്റെ ക്ഷമാപണം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.ഐടി സെക്രട്ടറിയും മെറ്റാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ച ചെയ്‌തെന്നും ഖേദം പ്രക്ടിപ്പിച്ചെന്നുമാണ് വിവരം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള എല്ലാ പരസ്യങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു.

പിന്നാലെ ഇന്‍സ്റ്റഗ്രാം പരസ്യങ്ങള്‍ വഴി മെറ്റയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മെറ്റ അറിയിച്ചിരുന്നു. ഇത്തരം ചൂഷണങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ അനുവദിക്കില്ലെന്നും ഉള്ളടക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു മെറ്റയുടെ വിശദീകരണം. എന്നാല്‍ മനപൂര്‍വം കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മെറ്റ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...