കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ 25000-കിലോയിലേറെ സുഗന്ധവ്യഞ്ജനങ്ങള്‍. ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ വി സി സജ്ജനാരുടെ നേതൃത്വത്തിലുള്ള ഹൈദരാബാദ് ഫുഡ് അഡല്‍ട്ടറേഷന്‍ സര്‍വൈലന്‍സ് ടീം നടത്തിയ പരിശോധനയിലാണ് സുഗന്ധവ്യഞ്ജനങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തുണിയില്‍ ചേര്‍ക്കുന്ന ചായങ്ങള്‍, ടാല്‍ക്കം പൗഡര്‍, സിന്തറ്റിക് നിറങ്ങള്‍ തുടങ്ങിയവയാണ് ഇവയില്‍ ചേര്‍ക്കുന്നത്.6700 കിലോഗ്രാം ജീരകം, 4960 കിലോഗ്രാം കടുക്, 2350 കിലോഗ്രാം ജീരക പൊടി, 550 കിലോഗ്രാം ഗ്രാമ്പൂ, തുടങ്ങിയ നിരവധി സുഗന്ധവ്യഞ്ജനങ്ങള്‍ പിടിച്ചെടുത്തു.

ഇതിനുപുറമെ, മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന 89,150 കിലോഗ്രാം അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തു.
ചിലർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചതെന്ന് ഹൈദരാബാദ് വി സി സജ്ജനാർ പറഞ്ഞു. 13 വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചു. മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന മായമാണ് സുഗന്ധവ്യഞ്ജനങ്ങളിൽ ചേർത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുഗന്ധവ്യഞ്ജനങ്ങളുടെ തിളക്കം, ഭാരം എന്നിവ വർദ്ധിപ്പിക്കാനാണ് ഇത്തരത്തിൽ മായം ചേർക്കുന്നത്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് മായം ചേർക്കുന്ന രീതികൾ പഠിച്ചതെന്ന് പ്രതികൾ പറഞ്ഞതായി സജ്ജനാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷ പദവിക്കായി ടി.എൻ പ്രതാപനും ; ഹൈക്കമാൻഡിനെ താൽപര്യം അറിയിച്ചു

0
കൊച്ചി: കെപിസിസി പ്രസിഡന്‍റ് പദവിക്കായുള്ള ചർച്ചകൾ സജീവമായിരിക്കെ താൽപര്യം പ്രകടിപ്പിച്ച് ടി.എൻ...

സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില

0
കോഴിക്കോട്: സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില. ചില്ലറ മാർക്കറ്റിൽ കിലോക്ക് വില...

യുവതലമുറയെ കൂടെനിർത്തണം ; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

0
തിരുവനന്തപുരം : ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ...

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...