Sunday, June 16, 2024 11:40 am

കെ റെയിൽ : അതിവേഗ പാത എന്ത് വിലകൊടുത്തും പ്രതിരോധിക്കും – കെ കെ. രമ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മൂടാടി പഞ്ചായത്ത്‌ കെ റെയിൽ വിരുദ്ധ ജനകീയ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വില്ലേജ് ഓഫീസ് മാർച്ചിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. കെ റെയിൽ വിരുദ്ധ സമരം കെ കെ രമ എംഎൽഎ  ഉദ്ഘാടനം ചെയ്തു.

കേരളം പോലുള്ള പരിസ്ഥിതി ലോലമായ ഏറെ ജനസാന്ദ്രതയുള്ള സംസ്ഥാനത്തു പതിനായിരങ്ങളെ കുടിയിറക്കിക്കൊണ്ട് എന്ത് വികസനമാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കണമെന്ന് കെ.കെ രമ എംഎൽഎ ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് ഒട്ടും പ്രയോജനമില്ലാത്തതും കേരളത്തിന്റെ പരിസ്ഥിതി തകർക്കുന്നതുമായ ഈ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണം.

അല്ലാത്ത പക്ഷം ഈ പദ്ധതി ഉപേക്ഷിക്കും വരെയുള്ള ജനകീയ സമരത്തിന് എല്ലാവിധ പിന്തുണയും നൽകി മുന്നിൽ നിന്ന് സമരത്തെ നയിക്കുമെന്ന് എം എല്‍ എ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ ഭാരിച്ച കടക്കെണിയിലേക്ക് തള്ളി വിടുന്ന സിൽവർ ലൈൻ പദ്ധതി വികസനമല്ല  മറിച്ച് സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യതയും പാരിസ്ഥിതിക ആഘാതവുമാണ് ഉണ്ടാക്കുന്നതെന്നും കെ. കെ രമ  എല്‍എല്‍എ സൂചിപ്പിച്ചു.

നാരങ്ങോളികുളത്ത് നിന്ന് പുറപ്പെട്ട മാർച്ച് വാർഡ് മെമ്പർ പി. പി. കരീം ഫ്ലാഗ് ചെയ്തു. ഖലീൽ കുനിത്തല,  മുഹമ്മദലി മുതുകുനി, പവിത്രൻ കെ. കെ, റസ്സൽ നന്തി, അബൂബക്കർ കെ, ഫൈസൽ കോവുമ്മൽ, കുഞ്ഞബ്ദുള്ള അബുമിന, അശോകൻ കൊയിലിൽ, ജാഫർ പി കെ, നസീർ കുതിരോടി, ശുഹൈൽ എ വി, ഇസ്മായിൽ ഇ. സി, ഇസ്മയിൽ എം കെ,ഷെൽബി, എം ടി താഹിറ, മൂനഖമർ, ഹസീന കൊയിലിൽ, റൂബൈന അയടത്തിൽ,  ടി കെ ഫാത്തിമ, ഇ സി ഷാഹിയ, കെ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ടി കെ നാസർ അധ്യക്ഷനായി. പപ്പൻ മൂടാടി, നൗഫൽ നന്തി, അപ്പ , സഹീർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് മെമ്പർ സുഹറ ഖാദർ, വാർഡ് മെമ്പർ എ വി ഉസ്ന എന്നിവർ സംബന്ധിച്ചു. മുഹമ്മദലി മുതുകുനി സ്വാഗതവും അനസ് അയടത്തിൽ നന്ദിയും പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പറഞ്ഞത് തെറ്റായി പ്രചരിപ്പിച്ചു ; ഇത്തരത്തിലെങ്കിൽ മാധ്യമങ്ങളിൽ നിന്ന് അകലും – സുരേഷ്ഗോപി

0
തിരുവനന്തപുരം : ഇന്ദിരാഗാന്ധിയേയും കെ.കരുണാകരനേയും കുറിച്ചുള്ള തന്‍റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി...

എ​സ്ഐ​യെ വാ​ഹ​ന​മി​ടി​പ്പി​ച്ച സം​ഭ​വം ; പോ​ലീ​സ് കേ​സെ​ടു​ത്തു

0
പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ൽ എ​സ്ഐ​യെ വാ​ഹ​ന​മി​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നും ജോ​ലി...

ഭാ​ഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് ; വാഹനം പരിശോധിക്കുന്നതിനിടെ ഇടിച്ചു വീഴ്ത്തുകയായിരുന്നു ; ആക്രമണത്തിനിരയായ എസ്ഐ

0
പാലക്കാട്: കാർ പരിശോധനയ്ക്കിടെയുണ്ടായ ആക്രമണത്തിൽ നിന്ന് ഭാ​ഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് തൃത്താല...

കേരള ബ്രാന്‍ഡിംഗ് : ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെയും ബ്രാന്‍ഡ് ചെയ്യുന്നതിന്റെയും...