രണ്ട് കുട്ടികൾ അടങ്ങുന്ന നാലംഗ സംഘത്തെ അഗ്നിശമന സേന റാന്നി ടീം രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : അങ്ങാടി ഉപാസന കടവിലെ നദീ തീരത്ത് താമസിച്ചിരുന്ന രണ്ടു കുട്ടികളും വയോധികരുമടക്കമുള്ള നാലംഗ സംഘത്തെ അഗ്നിശമന സേനയുടെ റാന്നി ടീം നദിയിലൂടെ കുത്തൊഴുക്കില്‍ റബ്ബര്‍ ഡിങ്കിയിൽ എത്തി രക്ഷപ്പെടുത്തി. ഇവരെ അങ്ങാടി പി.ജെ.ടി ഹാളില്‍ താൽക്കാലികമായി പ്രവർത്തിക്കുന്ന ക്യാമ്പിൽ രാത്രി ഒന്നരയോടെ കൂടി എത്തിച്ചു.

റാന്നിയിൽ ഞായറാഴ്ച ഉച്ചയ്ക്കുശേഷം പമ്പാ നദിയിൽ ഉണ്ടായ അപ്രതീക്ഷിത ജലപ്രളയത്തിൽ വീട്ടിൽ ഒറ്റപ്പെട്ടു പോവുകയായിരുന്നു. നദീ തീരത്തെ മണിമലേത്ത് കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണിത്.
രാത്രി 11 മണിയോടുകൂടി വിവരം അറിഞ്ഞ അങ്ങാടി വില്ലേജ് ഓഫീസർ സജി കെ. ഫിലിപ്പ്, റാന്നി ജനമൈത്രി പോലീസ് സമിതി കോർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ, അങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു റെജി വളയനാട്ട്, റാന്നി എസ്.ഐ ഗീവർഗീസ്, എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...