Tuesday, April 30, 2024 11:45 pm

കുപ്പിവെള്ള കമ്പനിയുടെ മറവിൽ ഹാൻസ് കച്ചവടം ; ആയിരം കിലോ ഹാന്‍സ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ചന്ദ്രനഗറില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ആയിരം കിലോ ഹാന്‍സ് പിടികൂടി. കുപ്പിവെള്ള കമ്പനിയുടെ മറവിലായിരുന്നു ഹാന്‍സ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഹാൻസ് എത്തിക്കുന്ന ഗോഡൗണിലായിരുന്നു എക്സൈസ് ഇന്‍റലിജന്‍സ് പാലക്കാട് യൂണിറ്റ് പരിശോധന നട‌ത്തിയത്.

കനാല്‍ കരയില്‍ കുപ്പിവെള്ള വിതരണ കമ്പനിക്കായാണ് ഇരുനില വീട് വാടകയ്ക്കെടുത്തത്. മുറികളിലും ഹാളിലുമായി ചാക്കുകളില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു ആയിരം കിലോയിലധികം വരുന്ന ഹാന്‍സ്. പിരായിരി സ്വദേശി സിറാജ്, കിനാശേരി സ്വദേശി കലാധരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് പച്ചക്കറി ലോറിയിലാണ് ഹാന്‍സ് പാലക്കാടെത്തിച്ചിരുന്നത്. പായ്ക്കറ്റ് ഒന്നിന് അ‌ഞ്ചു രൂപയ്ക്ക് വാങ്ങി ഇവിടെ അമ്പത് രൂപയ്ക്കാണ് വിതരണം ചെയ്തിരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി പ്രതികള്‍ കുപ്പിവെള്ളച്ചക്കച്ചവടത്തിന്‍റെ മറവില്‍ ഹാന്‍സ് വില്‍പന നടത്തിവരികയായിരുന്നെന്ന് എക്സൈസ് അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച കേസിൽ വനിത പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്

0
ചെന്നൈ: തമിഴ്നാട്ടില്‍ വനിത പ്രൊഫസര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച്...

അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം ; പ്രതിക്ക് 10 വർഷം...

0
മണകുന്നം :അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഇടത് കണ്ണിൻ്റെ...

ദിവസം 100 ലിറ്റർ വരെ വെള്ളം, തൈലേറിയാസിസ്, ബബീസിയോസിസ് രോഗസാധ്യത ; വേനലിൽ പശുക്കൾ...

0
തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്...

കൊല്ലം സ്വദേശി ഒമാനില്‍ മരിച്ചനിലയില്‍

0
മസ്‌കത്ത് ∙ കൊല്ലം സ്വദേശിയെ ഒമാനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിമണ്‍ സ്വദേശി...