Wednesday, May 22, 2024 8:19 am

ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച കേസിൽ വനിത പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടില്‍ വനിത പ്രൊഫസര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസിലാണ് അധ്യാപികയ്ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. തമിഴ്നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജിൽ അസി.പ്രൊഫസർ ആയിരുന്ന നിർമല ദേവിയെ ആണ് ശ്രീവില്ലിപുത്തൂരിലെ മഹിളാ കോടതി ശിക്ഷിച്ചത്. അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജിൽ അസിസ്റ്റൻ പ്രൊഫസറായിരുന്ന നിർമലാ ദേവിക്കെതിരെ 2018ലാണ് നാല് വിദ്യാർത്ഥിനികൾ പരാതി നൽകിയത്.

ചില ഉന്നതർക്ക് ലൈംഗികമായി വഴങ്ങിക്കൊടുക്കണമെന്നും പകരം പണവും പരീക്ഷയിൽ ഉയർന്ന മാർക്കും ലഭിക്കുമെന്നും നിർമല പറഞ്ഞെന്നായിരുന്നു ആരോപണം. പിന്നാലെ നിർമല വിദ്യാർത്ഥിനികളുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തിന് പിന്നാലെ നിർമലയെ കോളേജ് സസ്പെൻഡ് ചെയ്തു. നിർമലയും മധുര കാമരാജ് സർവകലാശാലയിൽ അസി.പ്രൊഫസർ ആയിരുന്ന മുരുകൻ, ഗവേഷണ വിദ്യാർത്ഥി കറുപ്പുസ്വാമി എന്നിവരും പിന്നാലെ അറസ്റ്റിലായി. 1160 പേജുളള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ശ്രീവില്ലിപുത്തൂരിലെ മഹിളാ കോടതിയിൽ സമർപ്പിച്ചത്. നിർമല കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി , മറ്റ് 2 പ്രതികളെയും സംശയത്തിന്‍റെ ആനുകൂല്യം നൽകി വെറുതെവിട്ടു. നിർമലയ്ക്കെതിരെ ചുമത്തിയ 5 കുറ്റങ്ങളും തെളിഞ്ഞെന്ന് പറഞ്ഞ കോടതി 2,45,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സെലിബ്രിറ്റി ഫിസിക്കൽ ട്രെയിനർ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെലിബ്രിറ്റി ഫിസിക്കൽ ട്രെയിനർ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന്...

സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് ആകാശച്ചുഴിയിൽ പെട്ട് യാത്രികൻ മരിച്ച സംഭവം ; ക്ഷ​മാ​പ​ണം ന​ട​ത്തി സി​ഇ​ഒ

0
സിം​ഗ​പ്പൂർ: ല​ണ്ട​നി​ൽ നി​ന്ന് സിം​ഗ​പ്പൂ​രി​ലേ​ക്കു​ള്ള വി​മാ​നം എ​യ​ർ​പോ​ക്ക​റ്റി​ൽ​പ്പെ​ട്ട് ഒ​രു യാ​ത്ര​ക്കാ​ര​ൻ മ​രി​ക്കു​ക​യും...

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സി.പി.എം നിർമ്മിച്ച രക്തസാക്ഷി സ്മാരകം ; ഉദ്ഘാടനം ഇന്ന്

0
കണ്ണൂർ: പാനൂർ ചെറ്റകണ്ടിയിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരുടെ പേരിൽ സിപിഎം നിർമ്മിച്ച...

തിരുവനന്തപുരത്ത് ശക്തമായ മഴ ; മരങ്ങൾ കടപുഴകി വീണു, വൻ നാശനഷ്ടം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....