കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന്റെ പ്രവർത്തനം സ്വാതന്ത്ര്യദിനം മുതൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് മാറുന്നു. ജില്ലാ പോലീസ് ആസ്ഥാനത്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിലാണ് ഇനിമുതൽ കമ്മീഷണറേറ്റ് പ്രവർത്തിക്കുകയെന്ന് സിറ്റി പോലീസ് കമ്മീഷണർ ബിവി വിജയ ഭരത് റെഡ്‌ഡി അറിയിച്ചു. നിലവിൽ കണ്ണൂർ കലക്ടറേറ്റ് വളപ്പിലെ വിവിധ കെട്ടിടങ്ങളിലാണ് കമ്മീഷണറേറ്റും അനുബന്ധ പോലീസ് ഓഫീസുകളും പ്രവർത്തിച്ചു പോരുന്നത്. പുതിയ മന്ദിരം യാഥാർത്ഥ്യമാകുന്നതോടെ കലക്ടറേറ്റ് വളപ്പിൽ ചിതറിക്കിടക്കുന്ന പോലീസ് വകുപ്പിന്റെ എല്ലാ അനുബന്ധ ഓഫീസുകളും ഇവിടേക്ക് കേന്ദ്രീകരിക്കും. വിവിധ ഓഫീസുകളുടെ പ്രവർത്തനം ഒറ്റക്കുടക്കീഴിലാകുന്നതോടെ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാർജയിൽ ഗതാഗത നിയന്ത്രണം

0
ഷാർജ: നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശൈഖ്...

വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

0
കൊച്ചി: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ....

അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കങ്ങൾ

0
തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട...