മീൻ വറുത്തത് നൽകാത്തതിന് ഭാര്യയ്ക്ക് ക്രൂര മർദ്ദനം : ഭർത്താവിനെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

​റാന്നി : മീൻ വറുത്തത് വിളമ്പി നൽകിയില്ലെന്ന നിസ്സാര കാരണത്താൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവറായ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഐത്തല പടിയറ വീട്ടിൽ റെജിയെയാണ് റാന്നി പോലീസ് പിടികൂടിയത്. ഇട്ടിയപ്പാറ ഐത്തല റോഡില്‍ മൂഴിക്കല്‍ ജംഗ്ഷനില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത്‌ വരികയായിരുന്നു റെജി. ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവം വിവാദമായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്. തുടർന്ന് മർദ്ദനത്തിനിരയായ ഭാര്യ റാന്നി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെയും പ്രചരിച്ച ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത റാന്നി പോലീസ് നടത്തിയ തെരച്ചിലിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് റാന്നി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...