അടൂര്‍ കോട്ടമുകള്‍ – നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍  കോട്ടമുകള്‍ – നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളുന്നത് പ്രദേശവാസികള്‍ക്ക് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞ ദിവസം പിക് അപ് വാനില്‍ എത്തിച്ച മാലിന്യങ്ങള്‍ പട്ടാപ്പകല്‍ കനാല്‍ റോഡില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പ്രദേശത്തെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.റ്റി.വി യില്‍ പതിഞ്ഞിരുന്നു. മാലിന്യം തള്ളിയ വാഹനത്തിന്‍റെ നമ്പരും ഹോട്ടല്‍ ഉടമയുടെ പേരും കണ്ടെത്തിയ നാട്ടുകാര്‍ ഈ വിവരം വാര്‍ഡ്‌ കൗണ്‍സിലറെയും ബന്ധപ്പെട്ടവരെയും അറിയിച്ചിരുന്നു. തുടര്‍ന്ന് കൗണ്‍സിലര്‍ പോലീസിനെയും വിവരം ധരിപ്പിച്ചു. ഏറെക്കാലമായി ഈ ഭാഗത്ത് മാലിന്യം തള്ളുന്നത് പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ഈ വിഷയത്തില്‍ 2025 ല്‍ തദ്ദേശ സ്വയംഭരണ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഈ ഭാഗത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് അടൂര്‍ നഗരസഭ അവകാശപ്പെടുമ്പോഴും പരാതി നല്‍കി ഏഴ് മാസങ്ങള്‍ പിന്നിട്ടിട്ടും ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള യാതൊരു നടപടികളും പ്രദേശത്ത് നടക്കുന്നില്ല എന്നാണ് ജനങ്ങള്‍ പറയുന്നത്. മുന്‍പ് ഈ ഭാഗത്ത് പോലീസ് രാത്രികാല പരിശോധനകള്‍ നടത്തിയിരുന്നു എങ്കിലും ഇപ്പോള്‍ ഏറെ നാളുകളായി ഇതും നിലച്ച അവസ്ഥയിലാണ്. പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാത്തതും മാലിന്യം തള്ളുന്നവര്‍ക്ക് സൗകര്യമൊരുക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...