തിരുവല്ല : കാറിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് കുളക്കാട് കോവൂര്‍ വിളക്കു പാട്ടത്തില്‍ ചെറിയാന് കെ. ജോര്‍ജിന്റെ ഭാര്യ കെ.എന്‍ ശോശാമ്മ (66) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.
തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ തിരുവല്ല ഹെഡ് പോസ്റ്റോഫീസിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ശോശാമ്മയെ പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് നാലരയോടെ മരിച്ചു. തിരുവല്ല പോലീസ് കേസെടുത്തു. മക്കള്‍ – ഡ്യൂമ ചെറിയാന്, ഡ്യൂണ ചെറിയാന്. മരുമക്കള്‍ – രാജന് തോമസ്, വി.ജെ നിയോണ്‍,