Tuesday, May 14, 2024 4:39 pm

അഞ്ചു ദിവസം പ്രായമായ കുഞ്ഞിനെ അയല്‍ വീട്ടില്‍ ഏല്‍പിച്ച്‌ പോയ അമ്മ ഒരുമാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : കുഞ്ഞിനെ അടുത്ത വീട്ടിലാക്കി പോയ അമ്മ ഒരുമാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. അഞ്ചു ദിവസം പ്രായമായ കുഞ്ഞിനെ അയല്‍ വീട്ടില്‍ ഏല്‍പിച്ച്‌ ചികിത്സക്ക് എന്ന് പറഞ്ഞാണ് അമ്മ പോയത്. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം തുടങ്ങി. ആരോഗ്യ വകുപ്പിന്റെ ഭവന സന്ദര്‍ശനത്തിന് ഇടയില്‍ ഈ വീട്ടില്‍ കുഞ്ഞിനെ കണ്ടെത്തിയതോടെയാണ് അന്വേഷണം വരുന്നത്. ശിശു സംരക്ഷണ വിഭാഗത്തിന് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇവിടെ പരിശോധനക്കെത്തി.

അന്വേഷണത്തില്‍ നവജാത ശിശുവി​ന്‍റെ മതാവുമായി ഫോണില്‍ ബന്ധപ്പെട്ടെന്നാണ് സൂചന. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മടങ്ങി എത്തിയാല്‍ ഉടന്‍ കുട്ടിയെ ഏറ്റെടുക്കുമെന്നും അമ്മ മറുപടി നല്‍കിയതായാണ് വിവരം. കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിക്കും മുമ്പ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ യുവതി ഇ-മെയില്‍ മുഖാന്തരം വിവരം അറിയിച്ചിരുന്നു എന്നും സൂചനയുണ്ട്.

എന്നാല്‍ ശിശുവി​ന്‍റെ പരിപാലനം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൂര്‍ത്തിയാക്കിയിരുന്നില്ല. അതുകൊണ്ടാണ് സുഹൃത്തിനെ ഏല്‍പിക്കാന്‍ കാരണമെന്നും യുവതിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നവജാത ശിശുവി​ന്‍റെ മാതാവിനോടും പരിപാലനം ഏറ്റെടുത്തവരോടും കുഞ്ഞുമായും കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുണ്ടൂരിലെ കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയിൽ വിജിലൻസ് റെയ്ഡ്

0
പാലക്കാട് : മുണ്ടൂരിലെ കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയിൽ വിജിലൻസ് റെയ്ഡ്. സ്വകാര്യ മദ്യക്കമ്പനികളിൽ...

കോട്ടയം ഇല്ലിക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്

0
കോട്ടയം : കോട്ടയം ഇല്ലിക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക്...

ക്യാമ്പിനിടെ രണ്ടു വിദ്യാർത്ഥിനികൾ മുങ്ങി മരിച്ച സംഭവം ; അധ്യാപകർക്കും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കുമെതിരെ...

0
മലപ്പുറം : മലപ്പുറം കരുളായി കരിമ്പുഴയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ...

വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്‍കാന്‍ സഹായിക്കുന്ന ഔഷധ സസ്യങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാം

0
സാധാരണ വേനല്‍ക്കാലത്തേക്കാള്‍ ചൂട് കൂടിയിരിക്കുകയാണ് ഈ വേനലില്‍. വരും ദിവസങ്ങളില്‍ ചൂട്...