Sunday, April 28, 2024 12:59 pm

അന്തരിച്ച കന്നഡ സൂപ്പര്‍ ‌താരം പുനീത് രാജ്‌കുമാറിന്‍റെ സംസ്കാരം നാളെ

For full experience, Download our mobile application:
Get it on Google Play

ബംഗളുരു : അന്തരിച്ച കന്നഡ സൂപ്പര്‍ ‌താരം പുനീത് രാജ്‌കുമാറിന്‍റെ സംസ്കാരം നാളെ. അമേരിക്കയിലുള്ള മകളെത്തിയ ശേഷമാണ് സംസ്കാരം നടക്കുക. അച്ഛന്‍ രാജ്‌കുമാറിന്‍റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്‍റെയും സംസ്കാരം നടക്കുക. നേരത്തെ ഇന്ന് സംസ്കാര ചടങ്ങുകള്‍ നടക്കുമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അറിയിച്ചിരുന്നത്.

എന്നാല്‍ പുനീതിന്‍റെ മകള്‍ യു.എസില്‍ നിന്ന് എത്താന്‍ വൈകുന്നത് കണക്കിലെടുത്ത് നാളെത്തേക്ക് മാറ്റുകയായിരുന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്ക്കാര ചടങ്ങുകള്‍ നടക്കുക. പുനീതിന്റെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ച കണ്ഠീരവ സ്റ്റേഡിയത്തില്‍ വലുപ്പ ചെറുപ്പമില്ലാതെ ആളുകളുടെ പ്രവാഹമാണ്. ഇന്നും താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വലിയ തിരക്കനുഭവപ്പെടുകയാണ്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചക്കായിരുന്നു പുനീതിന്‍റെ അന്ത്യം. വെള്ളിയാഴ്ച രാത്രി മുതല്‍ പുനീതിന്‍റെ ആരോഗ്യം മോശമായിരുന്നു. എന്നിട്ടും രാവിലെ ജിമ്മിലെത്തി പതിവുപോലെ വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്.

അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നല്‍കിയിരുന്നത്. 26 അനാഥാലയങ്ങള്‍, 25 സ്കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഒപ്പം മൈസൂരില്‍ ‘ശക്തിദാ’മ എന്ന വലിയ സംഘടനയും അവിടെ പെണ്‍കുട്ടികളെ സംരക്ഷിക്കുകയും ചെയ്തിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഞാൻ ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ല’ ; ആഞ്ഞടിച്ച് മോദി

0
ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ ബിജെപിയുടെ തെരഞ്ഞെട‍ുപ്പ് പ്രചാരണ റാലിയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്...

തകര്‍ന്ന് തരിപ്പണമായി റോഡ്‌ ; ദുരിതത്തില്‍ നാട്ടുകാര്‍

0
കവിയൂർ : കോട്ടൂർ തുരുത്ത് - വാക്കേക്കടവ് റോഡിലെ ടാറിങ് തകർന്നത്...

തെലങ്കാനയില്‍ കേന്ദ്ര മന്ത്രിക്കൊപ്പം ഖുഷ്ബുവിന്‍റെ റോഡ് ഷോ

0
ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപിയുടെ പ്രചാരണത്തിനിറങ്ങി നടി ഖുശ്ബു. കേന്ദ്ര മന്ത്രി ജി...

ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ഒമാനികളുടെ പിഴ ഒഴിവാക്കി യുഎഇ

0
അബുദാബി: യുഎഇയില്‍ രേഖപ്പെടുത്തിയ ഒമാനി പൗരന്മാരുടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ റദ്ദാക്കാന്‍...