ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ഒമാനികളുടെ പിഴ ഒഴിവാക്കി യുഎഇ

For full experience, Download our mobile application:
Get it on Google Play

അബുദാബി: യുഎഇയില്‍ രേഖപ്പെടുത്തിയ ഒമാനി പൗരന്മാരുടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ റദ്ദാക്കാന്‍ തീരുമാനം. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ യുഎഇ സന്ദര്‍ശനത്തിന് പിന്നാലെയാണ് യുഎഇയുടെ ഈ തീരുമാനം. 2018 മുതല്‍ 2023 വരെയുള്ള അഞ്ചു വര്‍ഷ കാലയളവിലെ പിഴകള്‍ റദ്ദാക്കാനാണ് തീരുമാനം. ഈ മാസം 22ന് ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തിയ ഒമാന്‍ സുല്‍ത്താന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. യുഎഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്യാനുമായി ഒമാന്‍ സുല്‍ത്താന്‍​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യിരുന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കാ​നും സ​ഹ​ക​ര​ണം വി​പു​ല​മാ​ക്കാ​നും തീ​രു​മാ​നമെടുത്തിരുന്നു.

129 ശ​ത​കോ​ടി ദി​ർ​ഹ​ത്തിന്‍റെ നി​ക്ഷേ​പ പ​ങ്കാ​ളി​ത്ത​ത്തി​ന്​ ക​രാ​റി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ബി​സി​ന​സ്​ ആ​വ​ശ്യ​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും മറ്റുമായി നിരവധി​ ഒ​മാ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ വാ​ഹ​ന​ങ്ങ​ൾ ഓ​രോ വ​ർ​ഷ​വും യുഎഇ​യി​ൽ വ​ന്നു​പോ​കു​ന്നു​ണ്ട്. ഇതില്‍ പ​ല​ർ​ക്കും ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക്​ പി​ഴ ല​ഭി​ക്കാ​റു​മു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്ക്​ വ​ലി​യ ആ​ശ്വാ​സമാകുകയാണ് പുതിയ പ്രഖ്യാപനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...