Monday, June 17, 2024 3:11 pm

ലൈംഗിക അതിക്രമം അറിയിച്ചിട്ടും നടപടിയെടുത്തില്ല ; എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹന്‍. മറ്റൊരു ഗവേഷക വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ ലൈംഗിക അതിക്രമം വി.സിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി. ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് വൈസ് ചാന്‍സലര്‍ സ്വകരിച്ചതെന്നും ചാള്‍സ് സെബാസ്റ്റ്യന്‍ എന്ന മറ്റൊരു ജീവനക്കാരന്റെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായതായും ഗവേഷക വിദ്യാര്‍ത്ഥി പറഞ്ഞു.

ഗവേഷണം തുടങ്ങിയ കാലഘട്ടത്ത് ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന ശ്രീനിവാസ റാവു എന്നയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. അന്ന് നിലവിലെ വൈസ് ചാന്‍സിലര്‍ സാബു തോമസിനോട് അന്ന് പരാതിപ്പെട്ടെങ്കിലും ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനമാണ് വി.സി സ്വീകരിച്ചത്. ഗവേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക ഫെല്ലോഷിപ്പ് അനുവദിക്കുമെന്ന സാബു തോമസിന്റെ വാക്കുകള്‍ വിശ്വാസത്തിലെടുത്ത് ഗവേഷണം തുടരാന്‍ ആകില്ലെന്നാണ് ദീപ പറയുന്നത്. പീഡനശ്രമത്തില്‍ പോലീസില്‍ ഉടന്‍ പരാതിപ്പെടുമെന്നും ദീപ പി മോഹന്‍ പറഞ്ഞു.

അതിനിടെ ദീപയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ അധ്യാപകനെ പുറത്താക്കില്ലെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു. ദീപ പി മോഹന്റെ ഗവേഷണത്തില്‍ ഒരു തരത്തിലും നന്ദകുമാര്‍ ഇടപെടില്ല. നന്ദകുമാറിന് എതിരായ ആരോപണങ്ങള്‍ കോടതി തള്ളിക്കളഞ്ഞതാണെന്നുമാണ് വി.സിയുടെ നിലപാട്. അധ്യാകന്‍ നന്ദകുമാറിനെതിരെയും വി.സി സാബു തോമസിനെതിയുമാണ് ജാതീയമായി അധിക്ഷേപിച്ചെന്ന് ദീപ പരാതി ഉന്നയിച്ചിരുന്നത്. ദീപയുടെ പരാതിയില്‍ നേരത്തെ ഹൈക്കോടതിയും എസ് സി എസ് ടി കമ്മീഷനും ഇടപെടുകയും ചെയ്തിരുന്നു. എന്നിട്ടും ഗവേഷണം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍വകലാശാല തയ്യാറാകാതെ വന്നതോടെയാണ് ദീപ നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബംഗാള്‍ ട്രെയിന്‍ അപകടം ; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

0
ന‍ൃൂഡൽഹി : ബംഗാള്‍ ട്രെയിന്‍ അപകടത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി....

ചുനക്കരയിലെ എസ്.ബി.ഐ. എ.ടി.എം. പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യപെട്ട് ബി.ജെ.പി. ഒ.ബി.സി. മോർച്ച സമരം നടത്തി

0
ചാരുംമൂട് : ചുനക്കരയിലെ എസ്.ബി.ഐ. എ.ടി.എം. പ്രവർത്തനസജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഒ.ബി.സി....

പോക്‌സോ കേസ് : സിഐഡിക്ക് മുന്നില്‍ ഹാജരായി യെദ്യൂരപ്പ

0
നൃൂഡൽഹി : പോക്സോ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും, മുന്‍...

റെയിൽവെ മന്ത്രാലയത്തെ സ്വയം പ്രമോഷൻ്റെ വേദിയാക്കി ; അപകടത്തിൻ്റെ ഉത്തരവാദി കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: ബം​ഗാൾ ട്രെയിൻ അപകടത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കോൺ​ഗ്രസ്. കഴിഞ്ഞ 10...