കൊടകര കള്ളപ്പണ കവര്‍ച്ചാ കേസ് ; അന്വേഷണം ആരംഭിച്ചെന്ന് ഇഡി ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണം ആരംഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതിയിലാണ് ഇ.ഡി നിലപാട് വ്യക്തമാക്കിയത്. കേസ് രേഖകള്‍ പരിശോധിച്ചുവരുന്നതായി ഇഡി വ്യക്തമാക്കി. നിലവില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പോലീസില്‍ നിന്ന് രേഖകള്‍ ശേഖരിച്ച് പരിശോധിച്ചുവരികയാണെന്നും സമയം നീട്ടിനല്‍കണമെന്നും ഇഡി കോടതിയില്‍ പറഞ്ഞു. അടുത്ത ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു.

ഈ വിഷയത്തില്‍ ഇഡി അന്വേഷണം ആവശ്യപ്പട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്തുമറുപടിയാണ് ഉള്ളതെന്നും കോടതി ചോദിച്ചു. സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാനായി കഴിഞ്ഞ മാസം രണ്ടാഴ്ച സമയമാണ് കേന്ദ്ര ഏജന്‍സി കോടതിയോട് ആവശ്യപ്പെട്ടത്. കൊടകര കള്ളപ്പണ കവര്‍ച്ചാ കേസ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതിന് ശേഷം പല തവണ ഈ കേസില്‍ ഇ ഡി അന്വേഷണം മാറ്റിവെച്ചിരുന്നു. സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാന്‍ പല തവണ ഇ ഡിയോട് ആവശ്യപ്പെട്ടിട്ടും അവര്‍ ഫയല്‍ ചെയ്തിരുന്നില്ല. പകരം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...