Friday, May 31, 2024 2:56 am

കണ്ണൂരിലെ കോളേജില്‍ റാഗിങ് ; സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം – വിദ്യാര്‍ഥി ബോധരഹിതനായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : റാഗിങ്ങിന്റെ പേരിൽ കോളേജ് വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. കണ്ണൂർ നഹർ ആർട്സ് സയൻസ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥി ചെട്ടിക്കുളം സ്വദേശി അൻഷാദിനെയാണ് സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചത്. മർദനമേറ്റ അൻഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് ആരോഗ്യനില മെച്ചപ്പെട്ടത്. പെൺകുട്ടികളോട് സംസാരിക്കുന്നതിന്റെ പേരിലും പണം ചോദിച്ചുമാണ് സീനിയർ വിദ്യാർഥികൾ മർദിച്ചതെന്നാണ് പരിക്കേറ്റ അൻഷാദ് പറയുന്നത്.

എന്തിനാണ് പെൺകുട്ടികളോട് സംസാരിക്കുന്നതെന്നായിരുന്നു സീനിയർ വിദ്യാർഥികളുടെ ചോദ്യം. മൊബൈൽ ഫോൺ വാങ്ങി ബാങ്ക് അക്കൗണ്ട് ബാലൻസും പരിശോധിച്ചു. ഇതിനുശേഷം ആദ്യം ഒരുസംഘം വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചു. വിട്ടയച്ച ശേഷം വീണ്ടും സീനിയർ വിദ്യാർഥികൾ തിരിച്ചെത്തി ശൗചാലയത്തിലേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു. തല ചുവരിലിടിപ്പിച്ചെന്നും നെഞ്ചിലും തലയിലും നിരന്തരം ചവിട്ടിയെന്നും അൻഷാദ് പറഞ്ഞു.

ശൗചാലയത്തിൽ നിലത്തിട്ടും മർദിച്ചു. ഇതോടെ വിദ്യാർഥി ബോധരഹിതനാവുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ഇരുപതോളം സീനിയർ വിദ്യാർഥികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കോളേജ് മാനേജ്മെന്റും പോലീസും അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സർവകലാശാലയും അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താറാവുകൾ കൂട്ടത്തോടെ ചത്തതോടെ പരിശോധന ; കോട്ടയം പായിപ്പാട് പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

0
കോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന...

തിരുവനന്തപുരത്ത് കുളിക്കാനിറങ്ങിയ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

0
തിരുവനന്തപുരം : വെള്ളായനിയില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മുഹമ്മദ് ഇഹ്സാന്‍...

തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾക്കും പട്ടം പറത്തുന്നതിനും നിരോധനം

0
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾ, പട്ടം എന്നിവ പറത്തുന്നത്...

ഈ മഴക്കാലത്ത് പകര്‍ച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത വേണം, പ്രധാന ശ്രദ്ധ വേണ്ട കാര്യങ്ങളെ കുറിച്ച്...

0
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ...