കടയില്‍ സാധനം വാങ്ങാന്‍ വരുന്നവരില്‍ നിന്ന് പാര്‍ക്കിങ് ഫീസ് വാങ്ങാന്‍ പാടില്ല ; മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാണിജ്യാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ പാര്‍ക്കിങ്​​ എരിയകളില്‍ നിന്ന്​ പാര്‍ക്കിങ്​ ഫീസ്​ ഈടാക്കാന്‍ വ്യവസ്ഥ ചെയ്​തിട്ടില്ലെന്ന്​ മന്ത്രി എം.വി​ ഗോവിന്ദന്‍. കേരളത്തില്‍ ഷോപ്പിങ്​​ മാളുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ ചട്ടം ലംഘിച്ച്‌​ പണം പിരിക്കുന്നുവെന്നും, ഇത്തരത്തില്‍ പാര്‍ക്കിങ്​ ഫീസ്​ ഈടാക്കാന്‍ ചട്ടങ്ങളില്‍ ഇളവ്​ നല്‍കിയിട്ടു​ണ്ടോ എന്ന്​ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിനാണ്​ തദ്ദേശ സ്വയംഭരണ വകുപ്പ്​ മന്ത്രി രേഖാമൂലം​ മറുപടി നല്‍കിയത്​.

2019 ലെ കേരളാ പഞ്ചായത്ത്​ ബില്‍ഡിങ്​ റൂള്‍സില്‍, റൂള്‍ 29 ല്‍ വ്യവസ്ഥ ചെയ്​തിരിക്കുന്ന പ്രകാരം വാണിജ്യാവശ്യങ്ങള്‍ക്ക്​ വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക്​ വാഹന പാര്‍ക്കിങ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇപ്രകാരം നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ മേല്‍ ചട്ടങ്ങളില്‍ ഒന്നും തന്നെ പാര്‍ക്കിങ്​ എരിയകളില്‍ വാഹനങ്ങളില്‍ നിന്നും പാര്‍ക്കിങ്​ ഫീസ്​ ഈടാക്കാന്‍ വ്യവസ്ഥ ചെയ്​തിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.

സംസ്ഥാനത്ത്​ ഇത്തരത്തില്‍ വാഹനപാര്‍ക്കിംഗ്​ ഫീസ്​ ഈടാക്കുന്ന വന്‍കിട വ്യാപാരസ്ഥാപനങ്ങളും മാളുകളും സംബന്ധിച്ച്‌​ സര്‍ക്കാരിന്​ വിവരം ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്​ ‘സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല’ എന്നാണ്​ മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്​. സംസ്ഥാനത്ത് മാളുകള്‍, ആശുപത്രികള്‍ തുടങ്ങി പലയിടങ്ങളിലും ചട്ടം ലംഘിച്ച്‌​ വാഹന പാര്‍ക്കിങ്​​ ഫീസ്​ ഈടാക്കുന്നതായി പരാതികള്‍ ഉണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....