Tuesday, April 30, 2024 12:22 pm

താമരശ്ശേരിയിൽ വളർത്തുനായയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : താമരശ്ശേരി അമ്പായത്തോട്ടിൽ വളർത്തനായയുടെ കടിയേറ്റ് റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് സാരമായി പരിക്കേറ്റു. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. നേരത്തെ നിരവധി പേരെ കടിച്ച  വെഴുപ്പൂർ എസ്‌റ്റേറ്റ് ഉടമ ജോളി തോമസിൻറെ ചെറുമകൻ റോഷൻറെ വളർത്തുനായയാണ് ദേശീയ പാതയുടെ ഓരത്ത് വെച്ച് യുവതിയെ കടിച്ചത്.

മദ്രസയിൽ പോയ കുട്ടിയെ കൂട്ടാൻ എത്തിയതായിരുന്നു യുവതി. കോഴിക്കോട് – വയനാട് ദേശീയപാത മുറിച്ച കടക്കവെയാണ് ഫൗസിയയെ രണ്ട് വളർത്തുനായകൾ അക്രമിച്ചത്. റോഡിൽ ഫൗസിയയെ തള്ളിയിട്ട ശേഷം ദേഹമാസകലം നായകൾ കടിച്ചു. ഓടി കൂടിയ നാട്ടുകാരാണ് നായയെ പിന്തിരിപ്പിച്ചത്. ഏതാനും ദിവസം മുമ്പ് അനാഥനായ പ്രഭാകരന് നായയുടെ കടിയേറ്റതിനെ തുടർന്ന്  മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു.

ഇതിന് മുമ്പും പലർക്കും നായയുടെ കടിയേറ്റെങ്കിലും ഉടമ വീണ്ടും വീണ്ടും നായയെ അശ്രദ്ധമായി തുറന്നു വിടുകയാണെന്നാണ് പരാതി. നായയുടെ അക്രമം തുടർക്കഥയായത് കാരണം നാട്ടുകാർ രോഷാകുലരായി. നായയുടെ ഉടമക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. സിസിടി വിയിൽ നായകടിക്കുന്ന ദൃശ്യങ്ങൾ പകർന്നിട്ടുണ്ട്. നായയുടെ ഉടമസ്ഥനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരസ്യ വിചാരണ ടെസ്റ്റില്‍ പങ്കെടുത്ത മുഴുവന്‍ എംവിഡി ഉദ്യോഗസ്ഥരും പരാജയപ്പെട്ടു ; ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി...

0
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ...

സംവരണം റദ്ദാക്കുമെന്ന അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിച്ച സംഭവം; സമാജ്‌വാദി പാർട്ടി, കോൺ​ഗ്രസ്...

0
ഹൈദ​രാബാദ്: മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ പ്രസം​ഗിച്ച അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത്...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ മീറ്റിംഗിലാണ് – രോഗികള്‍ കാത്തിരിക്കുക

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല. ഇന്ന് രാവിലെ ഒപി...

കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തി ; മേയർക്കെതിരെ കേസെടുക്കണം ; മനുഷ്യാവകാശ...

0
തിരുവനന്തപുരം: പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ...