കോന്നിയില്‍ അതിതീവ്ര മഴ ; കൊക്കാത്തോട് ഗ്രാമവും ആവണിപ്പാറ ആദിവാസി കോളനിയും ഒറ്റപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോന്നി : തിമിര്‍ത്താടിയ പേമാരിയില്‍ മലയോര മണ്ഡലം വെള്ളത്തിലായി. വെള്ളിയാഴ്ചച്ച ആരംഭിച്ച തോരാത്ത പേമാരിയില്‍ കോന്നി, കലഞ്ഞൂര്‍, ഐരവണ്‍, അരുവാപ്പുലം, കൊക്കാത്തോട്, വയക്കര, ആവണിപ്പാറ, കൂടല്‍, മുറിഞ്ഞകല്‍ മേഖലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കനത്ത മഴയെ തുടര്‍ന്ന് അച്ഛന്‍കോവിലാര്‍ വളരെ ശക്തമായ തോതില്‍ കരവിഞ്ഞ് നിരവധി വീടുകളില്‍ വെള്ളം കയറിയിരിക്കുന്നത്. ഇന്നലെ രാവിലെ എട്ടരയോട് കൂടി കൊക്കാത്തോട് വയക്കരയിലെ നാല് വീടുകളില്‍ നാലാം തവണയും വെള്ളം കയറിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. കൂടാതെ കൊക്കാത്തോട് ഗ്രാമവും ആവണിപ്പാറ ആദിവാസി കോളനിയും വീണ്ടും ഒറ്റപ്പെട്ടു.

കനത്ത മഴയെ തുടര്‍ന്ന് കലഞ്ഞൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തോടുകള്‍ കരവിഞ്ഞ് നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ ഇവരെ കലഞ്ഞൂര്‍ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോന്നി പഞ്ചായത്തിലെ പൊന്തനാംകുഴിയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇവിടെ നിന്ന് മുപ്പതോളം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. തോട് കരകവിഞ്ഞതോടെ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വെള്ളം കയറി. കലഞ്ഞൂര്‍ മുതല്‍ കോന്നി മാരൂര്‍ പാലം വരെ സംസ്ഥാന പാതയില്‍ വെള്ളം കയറിയതോടെ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു. മറ്റൊരാശ്രയമായിരുന്ന വെട്ടൂര്‍, അട്ടച്ചാക്കല്‍, കുമ്പഴ റോഡില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.

ഇന്നലെ രാവിലെ മുതല്‍ തന്നെ അച്ഛന്‍കോവിലാറിന്റെ കൈവഴികളില്‍ നിന്നും ശക്തമായ തോതിലാണ് വെള്ളം കയറിയത്. അച്ഛന്‍കോവിലാറിന്റെ ഉത്ഭവസ്ഥാനത്തിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ആരംഭിച്ച മഴയ്ക്ക് വ്യാഴാഴ്ച്ച മൂന്ന് മണിയോടെയാണ് ശമനമായത്. എന്നാല്‍ അച്ഛന്‍കോവിലാറിന്റെ ഉതഭവസ്ഥാനത്ത് വെള്ളത്തിന്റെ അളവ് കുറഞ്ഞാല്‍ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയേറെയാണ്. കൊക്കാത്തോട് കൊച്ചുവയക്കരയില്‍ അച്ഛന്‍കോവിലാറില്‍ നിന്ന് വെള്ളം കയറി തോട് നിറഞ്ഞ് കവിഞ്ഞതോടെ ആ വെള്ളം കുമ്മണ്ണൂര്‍ കൈതോട് വഴി നിറഞ്ഞ് കവിഞ്ഞപ്പോള്‍ കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷനും വെള്ളത്തില്‍ മുങ്ങി. മഴയെ തുടര്‍ന്ന് കൂടല്‍, അതിരുങ്കല്‍ റോഡിലും കല്ലേലി കുളത്തുമണ്‍ റോഡിലും മണ്ണിടിച്ചിലുണ്ടായി. അരുവാപ്പുലം മിച്ചഭൂമി പ്രദേശത്തും മണ്ണിടിച്ചിലുണ്ടായി.

ശനിയാഴ്ച്ച രാവിലെ എട്ടര മുതല്‍ ഞായറാഴ്ച്ച രാവിലെ എട്ട് വരെ 136 മി.മീ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കോന്നിയിലും പരിസരപ്രദേശങ്ങളിലും അതിതീവ്ര മഴയാണ് ലഭിച്ചത്. കഴിഞ്ഞ കുറേ കാലങ്ങളായി ശക്തമായ മഴ ലഭിക്കുന്ന കോന്നിക്ക് ട്രോളന്‍മാര്‍ ചിറാപുഞ്ചി എന്ന് നാമകരണവും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...

പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ ; പരിപാടിയിലേക്ക് അഭിജീത്ത് ദിപ്‌കെയെ ക്ഷണിക്കും

0
പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും...

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...