Monday, April 29, 2024 3:54 pm

രാജ്യത്ത് 10,229 പേർക്ക് കൂടി കോവിഡ് ; മരണം 125

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,229 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് 9.2% കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ടാഴ്ചയിലധികമായി കേസുകളുടെ പ്രതിദിന വർധന 15,000 ൽ താഴെയാണ്. ഇന്നലെ 125 മരണങ്ങൾ കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ആകെ മരണം 4,63,655 ആയി.
അതേസമയം രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, പുതിയ ഘട്ടത്തില്‍ വാക്സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുമെന്നും കേന്ദ്രം അറിയിച്ചു.

വാക്സിന്‍ ഡോസുകള്‍ (2021 നവംബര്‍ 15 വരെ) വിതരണം ചെയ്തത് – 1,24,90,65,030, ബാക്കിയുള്ളത് – 20,20,48,426. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 124 കോടിയിലധികം (1,24,90,65,030) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 20.20 കോടിയിലധികം (20,20,48,426) വാക്സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ /കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തoഗത്തിന് തെരുവ് നായയുടെ കടിയേറ്റു

0
എടത്വ : കിടപ്പ് രോഗിക്ക് ജീവൻ രക്ഷാ മരുന്ന് നല്കി മടങ്ങുമ്പോൾ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : 12 സീറ്റ് വരെ നേടുമെന്ന് സി.പി.എം വിലയിരുത്തൽ

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റ് വരെ നേടാനാവുമെന്ന് സി.പി.എം സംസ്ഥാന...

ഇ പി ജയരാജന്‍ വിവാദത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

0
പത്തനംതിട്ട : ഇ പി ജയരാജന്‍ വിവാദത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ്...

കൊടുംചൂട് ; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച വരെ അവധി

0
പാലക്കാട് : കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ പാലക്കാട്ട്...