Saturday, May 18, 2024 5:20 am

പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍പൂര്‍ : പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 340.8 കിലോമീറ്റര്‍ നീളമുള്ള ആറുവരി പാതയാണിത്. ഉദ്ഘാടനത്തിന് ശേഷം എക്‌സ്പ്രസ് വേയില്‍ നിര്‍മ്മിച്ച എയര്‍സ്ട്രിപ്പില്‍ ഇന്ത്യന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടത്തും. അടിയന്തര ഘട്ടങ്ങളില്‍ ഐഎഎഫ് യുദ്ധവിമാനങ്ങള്‍ ഇറങ്ങുന്നതിനും പറന്നുയരുന്നതിനുമായിട്ടാണ് ഈ എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

ലക്നൗവിനെ കിഴക്കന്‍ യുപിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ എക്‌സ്പ്രസ് വേ. ബരബങ്കി, അമേഠി, സുല്‍ത്താന്‍പൂര്‍, അയോദ്ധ്യ, അംബേദ്കര്‍ നഗര്‍, അസംഗഡ്, മൗ, ഗാസിപൂര്‍ ജില്ലകളിലൂടെയാണ് ഇത് കടന്നു പോകുന്നത്. ഈ ജില്ലകളിലെ സാമ്പത്തിക വികസനത്തിനും എക്‌സ്പ്രസ് വേ ഏറെ സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലക്നൗവിലെ ചൗദ്സരയ് ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്ന പാത യുപി-ബിഹാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഹൈദരിയ ഗ്രാമത്തിലാണ് അവസാനിക്കുന്നത്. 22,500 കോടി രൂപയാണ് എക്‌സ്പ്രസ് വേയുടെ മൊത്തം ചെലവ്.

യുപിയുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് ഇത് ഒന്നിലധികം നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. 341 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്‌പ്രസ്‌വേ, ലഖ്‌നൗ മുതല്‍ ബിഹാറിലെ ബക്‌സര്‍ വരെയുള്ള യാത്രാ സമയം ഏഴ് മണിക്കൂറില്‍ നിന്ന് നാല് മണിക്കൂറായി കുറയ്ക്കും. അടിയന്തര സാഹചര്യങ്ങളില്‍ വിമാനം ഇറക്കാനുള്ള ഹൈവേയുടെ കഴിവ് തെളിയിക്കുന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റില്‍ പ്രധാനമന്ത്രി എക്‌സ്‌പ്രസ് വേയില്‍ ലാന്‍ഡ് ചെയ്യുന്നതാണ് ഉദ്ഘാടനം.

സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിനെ മൗ, അസംഗഡ്, ബരാബങ്കി ഉള്‍പ്പെടെയുള്ള കിഴക്കന്‍ ജില്ലകളുമായി പ്രധാന നഗരങ്ങളായ പ്രയാഗ്‌രാജ്, വാരണാസി എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ഈ അതിവേഗ പാത. ഉദ്ഘാടന വേളയില്‍, പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുന്നില്‍ എയര്‍സ്ട്രിപ്പ് യുദ്ധവിമാനങ്ങളില്‍ നിന്ന് ഒന്നിലധികം ലാന്‍ഡിംഗുകളും ടേക്ക്‌ഓഫുകളും സഹിതം 45 മിനിറ്റ് എയര്‍ ഷോ ഐഎഎഫ് നടത്തും.

‘ടച്ച്‌ ആന്‍ഡ് ഗോ’ ഓപ്പറേഷനു കീഴില്‍, യുദ്ധവിമാനം എക്സ്പ്രസ് വേയില്‍ സ്പര്‍ശിച്ച ശേഷം പറന്നുയരും. സുഖോയ്, മിറാഷ്, റഫാല്‍, എഎന്‍ 32 തുടങ്ങിയ വിമാനങ്ങളാണ് എയര്‍ ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി നിര്‍മ്മിച്ച എക്‌സ്പ്രസ് വേയില്‍ യാത്ര തുടങ്ങുന്നതിന് മുമ്പ്, നിങ്ങള്‍ അറിയേണ്ടതെല്ലാം ഇതാ:

* 341 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുര്‍വാഞ്ചല്‍ എക്‌സ്‌പ്രസ് വേ ലക്‌നൗ-സുല്‍ത്താന്‍പൂര്‍ ഹൈവേയിലെ ചന്ദ്‌സാരായി ഗ്രാമത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. ബാരാബങ്കി, അമേഠി, സുല്‍ത്താന്‍പൂര്‍, ഫൈസാബാദ്, അംബേദ്കര്‍ നഗര്‍, അസംഗഢ്, മൗ എന്നിവിടങ്ങളിലൂടെ കടന്നുപോയി ഗാസിപൂര്‍ ജില്ലയിലെ ഹല്‍ദാരിയ ഗ്രാമത്തില്‍ അവസാനിക്കും.

* 2018 ജൂലൈയില്‍ അസംഗഢില്‍ പ്രധാനമന്ത്രി മോദി പദ്ധതിക്ക് തറക്കല്ലിട്ടു.

* ഏകദേശം 22,500 കോടി രൂപ ചെലവിലാണ് പുര്‍വാഞ്ചല്‍ എക്‌സ്‌പ്രസ് വേ നിര്‍മ്മിച്ചിരിക്കുന്നത്.

* ആറുവരി എക്‌സ്പ്രസ് വേ എട്ടുവരിയായി വികസിപ്പിക്കും. ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകഴിഞ്ഞാല്‍, ലഖ്‌നൗവില്‍ നിന്ന് ഗാസിപൂരിലേക്കുള്ള യാത്രാ സമയം 6 മണിക്കൂറില്‍ നിന്ന് 3.5 മണിക്കൂറായി കുറയും.

* എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്യപ്പെടുമ്ബോള്‍, ദീര്‍ഘദൂര യാത്രയ്ക്ക് ആവശ്യമായ പെട്രോള്‍ പമ്ബുകളോ മറ്റ് സൗകര്യങ്ങളോ ഇതുവരെ ഇതിലില്ല. ഭക്ഷണശാലകളില്ലാത്തതിനാല്‍ റോഡിലിറങ്ങുന്ന ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും സഹിതം വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനവും ഉണ്ടായിരിക്കണം.

* എക്സ്പ്രസ് വേയില്‍ ഓരോ 100 കിലോമീറ്ററിലും രണ്ട് വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു. ഈ പ്രദേശങ്ങളില്‍ റസ്റ്റോറന്റുകള്‍, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, പെട്രോള്‍ പമ്ബ്, മോട്ടോര്‍ ഗാരേജ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പൂര്‍ത്തിയാകുമ്ബോള്‍ ഉണ്ടാകും.

* സുല്‍ത്താന്‍പൂര്‍ ജില്ലയിലെ കുഡെഭറില്‍ എക്‌സ്പ്രസ് വേയ്ക്ക് മൂന്ന് കിലോമീറ്റര്‍ നീളമുള്ള റണ്‍വേ ഉണ്ടാകും. അടിയന്തര സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ഇറക്കാനും പറന്നുയരാനും ഈ റണ്‍വേ നിര്‍ദേശിച്ചിട്ടുണ്ട്.

* എക്സ്പ്രസ് വേയില്‍ 18 മേല്‍പ്പാലങ്ങള്‍, ഏഴ് റെയില്‍വേ മേല്‍പ്പാലങ്ങള്‍, ഏഴ് നീളമുള്ള പാലങ്ങള്‍, 104 ചെറിയ പാലങ്ങള്‍, 13 ഇന്റര്‍ചേഞ്ചുകള്‍, 271 അടിപ്പാതകള്‍ എന്നിവ ഹൈവേയിലുണ്ട്.

* ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ ഭാഗങ്ങള്‍, പ്രത്യേകിച്ച്‌ ലഖ്‌നൗ, ബരാബങ്കി, അമേത്തി, അയോധ്യ, സുല്‍ത്താന്‍പൂര്‍, അംബേദ്കര്‍ നഗര്‍, അസംഗഡ്, മൗ, ഗാസിപൂര്‍ എന്നീ ജില്ലകള്‍ യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനാല്‍ പുതിയ എക്‌സ്പ്രസ് വേയുടെ സാമ്ബത്തിക നേട്ടം ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എം.എസ്.എഫിൽ അംഗത്വം പുതുക്കൽ നടന്നിട്ട് ആറുവർഷം ; സംഘടനയിൽ മുറുമുറുപ്പ് ശക്തമാകുന്നു

0
മലപ്പുറം: മുസ്‌ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിൽ അംഗത്വം പുതുക്കൽ നടന്നിട്ട്...

മോഡലിനെ പീഡിപ്പിക്കാൻ ശ്രമം ;​ പരസ്യ ഏജന്റ് അറസ്റ്റിൽ

0
ചെന്നൈ: പരസ്യചിത്രത്തിൽ അഭിനയിക്കാൻ എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം മലയാളിയായ...

നെയ്യാറ്റിൻകരയിൽ എട്ട് വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: നെയ്യാറ്റിൻകരക്ക് സമീപം മാരായമുട്ടത്ത് എട്ട് വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു. ബന്ധുവിന്‍റെ...

കുറ്റാലത്ത് മിന്നൽ മലവെള്ളപ്പാച്ചിൽ ; 16 കാരൻ മരിച്ചു

0
പുനലൂർ: തമിഴ്നാട് കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കവേ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ 16കാരൻ മരിച്ചു....