ഇനിയൊരു വീണ്ടെടുപ്പില്ല – അത് നശിച്ചു പോയി ; ആരാധകരെ നിരാശരാക്കി ബിടിഎസിന്റെ വെളിപ്പെടുത്തൽ

For full experience, Download our mobile application:
Get it on Google Play

കൊറിയൻ സംഗീതബാൻഡ് ബിടിഎസിന്റെ പുതിയ വെളിപ്പെടുത്തൽ ആരാധകവൃന്ദത്തെ നിരാശയിലാഴ്ത്തുകയാണ്. പുറത്തിറക്കാൻ തയ്യാറാക്കി വെച്ചിരുന്ന പാട്ടിന്റെ ഫയൽ നഷ്ടപ്പെട്ടു പോയി എന്ന വിവരമാണ് ഇപ്പോൾ ബാൻഡ് പുറത്തു വിട്ടത്. ബിടിഎസ് താരം ആർഎം ആണ് ഇക്കാര്യം കടുത്ത നിരാശയോടെയും ദുഃഖത്തോടെയും ലോകത്തെ അറിയിച്ചത്.

കമ്പ്യൂട്ടറിലെ ചില ഡോക്യുമെന്റുകൾ നീക്കം ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുതിയ പാട്ടിന്റെ ഫയലുകളും ഡിലീറ്റ് ആയിപ്പോയി എന്ന് ആർഎം വെളിപ്പെടുത്തി. പൂർണമായും തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റാണതെന്നു സമ്മതിച്ചുകൊണ്ട് താരം സമൂഹമാധ്യമങ്ങളിൽ കുറിപ്പും പങ്കുവവെച്ചിട്ടുണ്ട്. ആ പാട്ട് നശിച്ചു പോയി എന്നും ഇനിയൊരു വീണ്ടെടുപ്പില്ല എന്നും കുറിച്ച ആർഎംം, തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു അതെന്നും പറഞ്ഞു.

പാട്ടിന്റെ അറുപതോളം ഓഡിയോ ട്രാക്കുകളും നഷ്ടപ്പെട്ടെന്നും അതുകൊണ്ടു തന്നെ ഇനി ആ പാട്ടിനെ പുനസൃഷ്ടിക്കുക സാധ്യമല്ലെന്നും താരം പറഞ്ഞു. ലക്ഷങ്ങൾ വിലയുള്ള പാട്ടുകൾ സൃഷ്ടിക്കുന്ന ഗായകനും സംഗീത സംവിധായകനുമായ ആർഎമ്മിന്റെ നിരാശയോടെയുള്ള വാക്കുകൾ ചുരുങ്ങിയ സമയത്തിനകം ആരാധകർക്കിടയിൽ ചർച്ചാ വിഷയമായി. നിരവധി പേരാണ് ആശ്വാസവാക്കുകളുമായി സമൂഹമങ്ങളിലൂടെയും അല്ലാതെയും എത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...