Friday, April 19, 2024 7:53 am

മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ ഡിഐജി സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞവര്‍ഷത്തെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ സമ്മാനിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ് ജേതാക്കള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തത്. തിരുവനന്തപുരത്ത്, രാഷ്ട്രപതിയുടെയും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും മെഡലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിതരണം ചെയ്തപ്പോള്‍, വിശിഷ്ടാതിഥിയായുള്ള മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഇവിടെ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവന മെഡലുകള്‍ ഡിഐജി സമ്മാനിച്ചത്.

Lok Sabha Elections 2024 - Kerala

ഇപ്പോഴത്തെ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ജോസ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജെ.ഉമേഷ് കുമാര്‍, തിരുവനന്തപുരം വിജിലന്‍സ് പോലീസ് ഇന്‍സ്പെക്ടര്‍ വി.ഗോപകുമാര്‍, തണ്ണിത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍.മനോജ് കുമാര്‍, ചിതറ പോലീസ് ഇന്‍സ്പെക്ടര്‍ എം.രാജേഷ്, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ എ.ബിനു, ഡിസിആര്‍ബിഎ എസ്.ഐ വി.കെ സഞ്ജു, പോലീസ് ഫോട്ടോഗ്രാഫര്‍ ജി.ജയദേവകുമാര്‍, ഡിസിആര്‍ബി യുണിറ്റിലെ എസ്‌സിപിഒ എസ്.സ്മിത, പന്തളം പോലീസ് സ്റ്റേഷനിലെ സിപിഒ അമീഷ്, ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടറുടെ ഓഫീസിലെ ഡ്രൈവര്‍ എസ്‌സിപിഒ പ്രകാശ് എന്നിവരാണ് മെഡലുകള്‍ ഏറ്റുവാങ്ങിയത്.

ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റ് യുണിറ്റുകളിലെ പോലീസുദ്യോഗസ്ഥരും ജേതാക്കളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. തിരുവന്തപുരത്തു നടന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കുകയും തുടര്‍ന്ന് അദ്ദേഹം ജേതാക്കളെ അനുമോദിച്ചു സംസാരിക്കുകയും ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇറാനോട്‌ പ്രതികാരം ചെയ്യാൻ ഇസ്രയേൽ പദ്ധതിയിട്ടു ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

0
ജറുസലേം: ശനിയാഴ്ച മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളും അയച്ച ഇറാനോട്‌ പ്രതികാരം ചെയ്യാൻ...

ഏഴ് വയസുകാരനെ ക്രൂരമായി മർദിച്ചു ; രണ്ടാനച്ഛന്‍ പിടിയിൽ

0
തിരുവനന്തപുരം: ഏഴ് വയസുകാരന് ക്രൂര മർദനമേറ്റെന്ന കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ്...

പുനലൂർ–ചെങ്കോട്ട സെക്‌ഷനിലെ വൈദ്യുതീകരിച്ച റെയിൽ പാത കമ്മിഷൻ ചെയ്യാൻ കഴിയാതെ റെയിൽവേ ; നഷ്ടമാകുക...

0
പുനലൂർ : വൈദ്യുതി എൻജിൻ ഉപയോഗിച്ചുള്ള പരീക്ഷണയോട്ടം നടത്തി ഒന്നര മാസം...

ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ? ; സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് കോടതിയില്‍ ഹാജരാകും

0
തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് തിരുവനന്തപുരം...