തൊടുപുഴ : ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച രാവിലെ പത്ത് മുതല്‍ ചെറുതോണി ഡാമിന്‍റെ തുറന്ന ഷട്ടറില്‍നിന്ന് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും. ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്താന്‍ സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കാനാണ് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുന്നത്. ഡാമിന്‍റെ ഒരു ഷട്ടര്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്തി 100 ക്യുമെക്സ് നിരക്കില്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. ചെറുതോണി, പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
ശക്തമായ മഴ : ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേയ്ക്ക് ഒഴുക്കും
RECENT NEWS
Advertisment