Thursday, May 2, 2024 9:00 am

പെഗാസസ് നിര്‍മാതാക്കള്‍ക്ക് എതിരെ ആപ്പിള്‍ കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ചാരവൃത്തിയുടെ പേരില്‍ ഇസ്രായേലി ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒ കമ്പനിക്കെതിരെ ആപ്പിള്‍ നിയമ നടപടിക്ക്. ആപ്പിള്‍ ഫോണുകളില്‍ പെഗാസസ് ഉപയോഗിച്ച് ഉപഭോക്താക്കളെ നിരീക്ഷിച്ചത് ചോദ്യം ചെയ്ത് ഫെഡറല്‍ കോടതിയെ സമീപിച്ചു. ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയത് അതീവ ഗൗരവതരമായി കാണുന്നുവെന്ന് ആപ്പിള്‍ വ്യക്തമാക്കി. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പെഗാസസ് ഉപയോഗിച്ചുള്ള നിരീക്ഷണം മുന്നില്‍ കണ്ടാണ് ആപ്പിളിന്റെ നിയമ നടപടി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്ക എന്‍എസ്ഒയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. വിദേശ രാജ്യങ്ങളുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്ക് സൗകര്യമൊരുക്കി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് ആപ്പിളിന്റെ നീക്കം.

എന്‍എസ്ഒക്കെതിരെ കൂടുതല്‍ കമ്പനികള്‍ സമാന തീരുമാനം എടുക്കാനും സാധ്യതയുണ്ട്. കാലിഫോര്‍ണിയയിലെ സാഞ്ചോസിലെ ഫെഡറല്‍ കോടതിയിലാണ് ആപ്പിള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അപകടകരമായ സ്പൈവെയറുകളും മാല്‍വെയറുകളും ഉപയോഗിച്ച് കമ്പനിയേയും ഉപഭോക്താക്കളേയും എന്‍എസ്ഒ ലക്ഷ്യമിട്ടെന്നും ആപ്പിള്‍ ആരോപിച്ചു.  നേരത്തെ വാട്സ്ആപ്പും തങ്ങളുടെ ഉപഭോക്താക്കളെ പെഗാസസ് സ്പൈവെയര്‍ വഴി എന്‍എസ്ഒ ഗ്രൂപ്പ് നിരീക്ഷിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരിന്നു. വിവാദമായ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളാണ് എന്‍എസ്ഒ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘം ; പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ല – മന്ത്രി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഗതാഗതകമ്മീഷണർ ഇതേവരെ പുതിയ സർക്കുലർ ഇറക്കിയില്ല

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ആകെ ആശയക്കുഴപ്പം. പുതിയ തീരുമാനങ്ങളിൽ...

കശ്മീരിൽ വാഹനാപകടം ; മലയാളിക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

0
ശ്രീന​ഗർ: കശ്മീരിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ബെനിഹാളിൽ നടന്ന വാഹനപകടത്തിൽ 23-കാരൻ...

ഡൽഹിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണി ; പിന്നിൽ ഐഎസ്ഐ എന്ന് ഡൽഹി പോലീസ്

0
ഡൽഹി: ഡൽഹിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണം...