ഡിഎന്‍എ ഫലം അനുപമയുടെ മകന്റെ ആണെങ്കില്‍ ഒറ്റ ദിവസം കൊണ്ട് കിട്ടും ; കോടിയേരിയുടെ മകന്റെ ആണെങ്കില്‍ കിട്ടില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസുമായി ബന്ധപ്പെട്ട് കുഞ്ഞിനെ നാട്ടിലെത്തിച്ച്‌ ഒരുദിവസത്തിനുള്ളില്‍ ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ബിനോയ് കോടിയേരിക്കെതിരായ ബിഹാര്‍ സ്വദേശിനിയുടെ പരാതി സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനാ ഫലം സമര്‍പ്പിക്കപ്പെടാത്തതാണ് വിമര്‍ശനത്തിന് കാരണം. പരിശോധനാ ഫലം ലാബില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് കോടതിയെ നേരത്തെ അറിയിച്ചത്.

സിപിഎം നേതൃത്വത്തെ ഒരുപോലെ പ്രതിരോധത്തിലാക്കിയ രണ്ട് കേസുകളില്‍ ഉണ്ടായ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. വിഷയത്തില്‍ പ്രതികരിച്ച്‌ ബിജെപി ബൗദ്ധിക സെല്‍ കണ്‍വീനറും രാഷ്ട്രീയ നിരീക്ഷകനുമായ ടി.ജി മോഹന്‍ദാസ് രംഗത്തെത്തി. ഡിഎന്‍എ ഫലം അനുപമയുടെ മകന്റെ ആണെങ്കില്‍ ഒറ്റ ദിവസം കൊണ്ട് കിട്ടും. കോടിയേരിയുടെ മകന്റെ ആണെങ്കില്‍ കിട്ടില്ല. ഇന്നസെന്റ് പറഞ്ഞത് എത്ര സത്യം! ചെന്തെങ്ങിന്റെ കുല ആടും, ടിxഡി ആണെങ്കില്‍ ആടുകയില്ല! എന്നാണ് തന്റെ ഫേസ്‌ബുക്കില്‍ ടി.ജി മോഹന്‍ദാസ് കുറിച്ചത്.

ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് വ്യക്തമാക്കി ഇന്ന് ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്നിരുന്നു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയെന്ന് തെളിഞ്ഞത്. മൂന്ന് തവണ ഡിഎന്‍എ സാമ്പിള്‍ ക്രോസ് മാച്ച്‌ ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചു. ഡിഎന്‍എ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും.

അതേ സമയം വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതി കോടതിയുടെ പരിഗണനയിലാണ്. മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡനം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ബിനോയ്‌ക്കെതിരെയുള്ളത്. ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ 2019 ജൂണ്‍ 13നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനാ ഫലം സമര്‍പ്പിച്ചിരുന്നില്ല. പരിശോധനാ ഫലം ലാബില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് കോടതിയെ നേരത്തെ അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...