Tuesday, May 21, 2024 4:13 pm

പ്രവാസി യുവാവിന്റെ പാസ്‌പോര്‍ട്ട് നമ്പറില്‍ മറ്റാര്‍ക്കോ വാക്‌സിന്‍ ; യാത്ര മുടങ്ങി യുവാവും കുടുംബവും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പ്രവാസി യുവാവിന്റെ പാസ്‌പോര്‍ട്ട് നമ്പറില്‍ മറ്റാര്‍ക്കോ വാക്‌സിന്‍ ലഭിച്ചതോടെ വിദേശത്തേക്ക് പോകാനാവാതെ കേരളത്തില്‍ കുടുങ്ങിയിരിക്കുകയാണ് മൂന്നംഗ കുടുംബം. അബ്ദുല്‍ ഷാനിഫും കുടുംബവുമാണ് വിദേശത്തേക്ക് തിരികെ പോകാനാവാതെ കുരുക്കിലായത്. ഷാനിഫിന്റെ പാസ്‌പോര്‍ട്ട് നമ്പറില്‍ നിന്നും ലക്ഷ്മിക്കുട്ടിയമ്മ തങ്കപ്പന്‍ നായര്‍ എന്ന സ്ത്രീക്ക് തന്റെ പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ചാണ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്.

പാസ്‌പോര്‍ട്ട് നമ്പര്‍ ആ പേരിനൊപ്പം വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ കയറിയതാണ് ഷാനിഫിനെ വെട്ടിലാക്കിയത്. കയറിയതോടെ ഷാനിഫിന്റെ വിദേശയാത്ര മുടങ്ങി. ഒപ്പം, വീസ കാലാവധി തീരാറായ ശ്രീലങ്കന്‍ പൗരത്വമുള്ള ഭാര്യ ഫാത്തിമ സിമയും രണ്ടു വയസ്സുകാരന്‍ മകന്‍ ഷാരിഖ് അഹമ്മദും കേരളത്തില്‍ കുടുങ്ങി. തേങ്കുറുശ്ശി ചകിരാംതൊടി വീട്ടില്‍ ഷാനിഫ് ദുബായിലായിരുന്നു. ശ്രീലങ്കക്കാരിയായ ഫാത്തിമയുമായുള്ള വിവാഹശേഷം അവരെ കേരളത്തിലെത്തിച്ചു. അവധിയില്‍ നാട്ടിലെത്തിയ സമയത്ത് അപകടത്തില്‍ പരുക്കേറ്റതോടെ ദുബായിലേക്കുള്ള മടക്കയാത്ര മുടങ്ങി. പരുക്കു മൂലം ജോലിക്കു പോകാന്‍ കഴിയാത്തതിനാല്‍ കുടുംബസമേതം ഫാത്തിമയുടെ ശ്രീലങ്കയിലെ വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. ഇതിനായി വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ നല്‍കിയപ്പോഴാണ് തന്റെ പാസ്‌പോര്‍ട്ട് നമ്പരില്‍ മറ്റാര്‍ക്കോ വാക്‌സീന്‍ നല്‍കിയതായി മനസ്സിലായത്. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ആരോഗ്യവകുപ്പിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു.

രണ്ടാം ഡോസ് എടുക്കുമ്പോള്‍ ശരിയാക്കാമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ഉറപ്പ്. രണ്ടാം ഡോസ് എടുത്തെങ്കിലും വാക്‌സീന്‍ പോര്‍ട്ടലില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ല. കേന്ദ്രസര്‍ക്കാരിന്റെ വെബ്‌സൈറ്റാണെന്നതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണു ലഭിച്ചതെന്നു ഷാനിഫ് പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിലെ കൃഷിഭവനുകളിൽ ഇന്ന് പതാകദിനം ആചരിച്ചു

0
പത്തനംതിട്ട : കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ്‌ അസോസിയേഷന്‍റെ തിരുവനന്തപുരത്ത് മെയ്‌...

കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

0
കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ...

സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കും : വി ശിവൻകുട്ടി

0
തിരുവനന്തപുരം : സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന്...

കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ ഗാന്ധി അനുസ്മരണ സമ്മേളനം നടത്തി

0
മന്ദമരുതി : കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ...