Monday, April 29, 2024 12:28 pm

ജിഎംസി ഹമ്മർ ഇവി നിര്‍മ്മാണം തുടങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

ജനറൽ മോട്ടോഴ്‌സിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹമ്മർ ഇവി എഡിഷൻ 1 പിക്കപ്പ് ട്രക്കിന്റെ നിർമ്മാണം തുടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഐക്കണിക് ഹമ്മറിന്റെ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പതിപ്പ് ഒറ്റ ചാർജിൽ 529 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ജനറൽ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള അൾട്ടിയം ബാറ്ററി ആർക്കിടെക്ചറിലും ഇലക്ട്രിക് പിക്കപ്പ് വരുന്നു.

ജി എം സി ഹമ്മർ ഇവി പതിപ്പ് 1നെ ഹെവി – ഡ്യൂട്ടി വാഹനമായി തരംതിരിക്കും. അതിന്റെ ഭാരം 4103 കിലോയാണ്. ലോഞ്ച് ചെയ്യുമ്പോൾ ഈ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് എതിരാളികളായ ഫോർഡ് എഫ് 150 ലൈറ്റ്നിംഗ്, റിവിയന്റെ ഇ – പിക്കപ്പ്, ടെസ്‌ല സൈബർട്രക്ക് എന്നിവയുമായും മത്സരിക്കും. കൂടാതെ വർദ്ധിച്ചുവരുന്ന പ്യുവർ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് ഫ്ലീറ്റുകളിൽ ഇത് ജിഎംസിയുടെ എൻട്രി മോഡൽ ആയിരിക്കും. ഹമ്മർ ഇവി എഡിഷൻ 1 ഇലക്ട്രിക് പിക്കപ്പിനായി ഇതുവരെ 125000 ലക്ഷത്തിലധികം ബുക്കിംഗുകൾ ലഭിച്ചതായി ജനറൽ മോട്ടോഴ്‌സ് അവകാശപ്പെടുന്നു. എന്നിരുന്നാലും വർഷം മുഴുവൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മോഡലുകളുടെ കൃത്യമായ എണ്ണം വാഹന നിർമ്മാതാവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ജിഎംസി ഹമ്മർ ഇവി എഡിഷൻ 1 പിക്കപ്പ് ട്രക്ക് മസ്‍കുലർ ആയതും ഐക്കണിക് ഹമ്മറിൽ നിന്നുള്ള ഡിസൈൻ ഫിലോസഫി പ്രചോദനം ഉൾക്കൊള്ളുന്നതുമായ ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഫീച്ചർ ചെയ്യുന്നു. എന്നിരുന്നാലും തികച്ചും ആധുനികമായതും സീറോ – എമിഷൻ സ്വഭാവസവിശേഷതകളെ സൂചിപ്പിക്കുന്നതുമായ നിരവധി ഘടകങ്ങൾ ഇ വിക്ക് ലഭിക്കുന്നു. മൂന്ന് മോട്ടോർ ഇലക്ട്രിക് പവർട്രെയിനിൽ നിന്നാണ് ഇവിക്ക് വൈദ്യുതി ലഭിക്കുന്നത്. മൂന്ന് സെക്കൻഡിൽ 0 – 96 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയുമെന്ന് അവകാശപ്പെടുന്നു. അടുത്തിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജനറല്‍ മോട്ടോഴ്‍സിന്‍റെ ഫാക്ടറി സീറോയുടെ ഗ്രാൻഡ് ഓപ്പണിംഗ് സന്ദർശിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഒരു ടെസ്റ്റ് ഡ്രൈവിനായി അദ്ദേഹം ജിഎംസി ഹമ്മർ ഇവിയും കൊണ്ടുപോയതും വാര്‍ത്തയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരാട്ടെ കോച്ചിങ്‌ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

0
റാന്നി : ജില്ലാ സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷനും ചേർന്ന്...

പത്തനാപുരം KSRTC ഡിപ്പോയിൽ കൂട്ട അവധി ; 15 സർവീസുകൾ മുടങ്ങി

0
പത്തനാപുരം: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി. ഡിപ്പോയിൽ 15 സർവീസുകൾ...

ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴ പുല്ലുകുളങ്ങരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ...

പാ​ക്കി​സ്ഥാ​നി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​ഡ്‌​ജി​യെ മോ​ചി​പ്പി​ച്ചു

0
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​ഡ്‌​ജി​യെ മോ​ചി​പ്പി​ച്ചു. ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ൽ...