എസ്.ഐ ടെസ്റ്റ് കഴിഞ്ഞ് തിരിച്ചുവരവെ സുഹൃത്തുക്കൾ പെൺകുട്ടിയെ പീഡിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മഥുര : ഇരുപത്തിയൊന്നു വയസുകാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം നടന്നത്. പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആഗ്രയിൽ നടന്ന സബ് ഇൻസ്പെക്ടമാരുടെ മത്സര പരീക്ഷയിൽ പങ്കെടുത്തുള്ള മടക്കയാത്രയിലാണ് പെൺകുട്ടിയെ സുഹൃത്തുക്കൾ പീഡനത്തിനിരയാക്കിയത്. കാറിൽ വെച്ച് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ മഥുരയിലെ കോസി കലൻ എന്ന പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പ്രതികളിലൊരാളായ തജ്വീറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ദിഗംമ്പർ എന്നയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടരുകയാണ്. 22ഉം 25ഉം പ്രായമായ രണ്ടു പ്രതികളും ഹരിയാനയിലെ മാൻപൂർ വില്ലേജ് സ്വദേശികളാണ്. സമൂഹമാധ്യമം വഴിയാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയും പ്രതിയായ തജ്വീറും പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയുടെ വിശ്വാസ്യത തജ്വീർ നേടിയെടുക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ സഹോദരൻ സമർപ്പിച്ച പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം മൊഴി രേഖപ്പെടുത്തി. ഐ.പി.സി സെക്ഷൻ 161 പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. കുറ്റകൃത്യത്തിന് വേണ്ടി പ്രതികൾ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...