916 മുദ്രപതിപ്പിച്ച വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിയത് ലക്ഷങ്ങള്‍ ; അറസ്റ്റ് ചെയ്ത യുവാവിന്‍റെ പേരില്‍ സമാനമായ നിരവധി കേസുകള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വ്യാജ സ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ബാലുശ്ശേരി കിനാലൂര്‍ സ്വദേശി സബീറി(42) നെയാണ് ബാലുശ്ശേരി പോലീസ് പിടികൂടിയത്. ബാലുശ്ശേരിയിലെ രണ്ടു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പല തവണകളിലായി എട്ട് ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. 2025 മാര്‍ച്ച്, നവംബര്‍ മാസങ്ങളിലും ഇക്കഴിഞ്ഞ ജൂണിലുമായാണ് കബീര്‍ സ്ഥാപനങ്ങളില്‍ സ്വര്‍ണം പണയം വെച്ചത്. വ്യാജ സ്വര്‍ണത്തില്‍ 916 മുദ്ര പതിപ്പിച്ചാണ് ആഭരണങ്ങള്‍ നിര്‍മിച്ചത്. പട്ടാമ്പി ഇന്‍വെസ്റ്റ്‌മെന്റ്, പനങ്ങാട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടത്തിയത്. പട്ടാമ്പി ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്ന് 35.7 ഗ്രാം വ്യാജ സ്വര്‍ണ്ണം പണയം വെച്ച് മൂന്നര ലക്ഷം രൂപയും പനങ്ങാട് സര്‍വ്വീസ് സഹകരണ സൊസൈറ്റിയില്‍ 52 ഗ്രാമിന്റെ ഏഴ് വളകള്‍ രണ്ട് തവണകളിലായി പണയം വെച്ച് 4,89,000 രൂപയും കൈക്കലാക്കി.

സ്ഥാപനങ്ങളിലെ മേലുദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടര്‍ന്ന് ബാലുശ്ശേരി പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതിന് മുമ്പും സബീറിന്റെ പേരില്‍ സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...