പുനർജനി അഴിമതി ആരോപണം : മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയത് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുനർജനി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം. നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ആരോപണം. പ്രതിഷേധ പരിപാടികൾക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും. പറവൂർ മണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന വീടുകൾ പുനർ നിർമ്മിക്കാൻ വിദേശ ഫണ്ടുവാങ്ങിയതിൽ ക്രമക്കേടില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കേസ് അവസാനിപ്പിച്ചത്. വിദേശഫണ്ട് വാങ്ങിയതിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ഇടത് സർക്കാറിൻ്റെ കാലത്തെ വിജിലൻസ് ഡയറക്ടറുടെ ശുപാർശയും യുഡിഎഫ് സർക്കാർ തള്ളി. സതീശനെ രക്ഷിക്കാൻ ആസൂത്രിത നീക്കം നടന്നുവെന്നാണ് സിപിഎം ആരോപണം. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശനെ ലക്ഷ്യമിട്ട് പുനർജനിയിലെ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. കേന്ദ്ര ഏജൻസിക്ക് അന്വേഷണം വിടണമെന്ന വിജിലൻസ് ഡയറക്ടറുടെ ശുപാർശ പുറത്തുവന്നപ്പോഴായിരുന്നു സതീശൻ്റെ ഏറെ ചർച്ചയായ പ്രതികരണം.

2018ൽ പറവൂരിൽ പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിന് വിദേശപര്യടനം നടത്തിയ വിഡി സതീശൻ ധനസമാഹരണ അഭ്യർത്ഥന നടത്തിയിരുന്നു. മണപ്പാട് ഫൗണ്ടേഷൻ എന്ന സംഘടനയുടെ വിദേശനാണ്യ ഇടപാട് നടത്താൻ കഴിയുന്ന അക്കൗണ്ടിലേക്കാണ് പണമെത്തിയത്. പുനർ നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്ന് ഇടത് സർക്കാർ കാലത്ത് രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. പക്ഷെ വിജിലൻസ് അന്വേഷണം നിലനിൽക്കില്ലെെങ്കിലും വിദേശനാണ്യ വിനിമയം ചട്ട ലംഘനമുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്ന് വിജിലൻസ് ഡയറക്ടർ ശുപാർശ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...