Friday, May 10, 2024 5:50 pm

55 കാരനായ കാമുകനെ മയക്കിക്കിടത്തിയശേഷം വീട്ടുപകരണങ്ങളും പണവുമായി കാമുകി മുങ്ങി

For full experience, Download our mobile application:
Get it on Google Play

ആലുവ: 55 കാരനായ കാമുകനെ മയക്കിക്കിടത്തിയശേഷം 48കാരി വീട്ടുപകരണങ്ങളും പണവുമായി സ്വന്തം വീട്ടലേക്ക് മുങ്ങി. ബിനാനിപുരം പോലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് കാമുകന് വീട്ടുപകരണങ്ങള്‍ തിരികെ ലഭിച്ചു. ഇടുക്കി സ്വദേശിയായ 55 കാരന്‍ വീട്ടുകാരുമായി വഴക്കിട്ട് മുപ്പത്തടത്ത് ഏറെനാളായി വാടകയ്ക്ക് താമസിക്കുകയാണ്. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെങ്കിലും സ്ഥിരംജോലിക്ക് പോകുന്ന ഇയാളുടെ കൈവശം അത്യാവശ്യം പണവുമുണ്ട്. ഇതിനിടയിലാണ് 48 കാരിയുമായി ഇയാൾ പരിചയത്തിലായത്. രണ്ട് കുട്ടികളുടെ മാതാവായ ഇവര്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്. കുറച്ചുകാലമായി ഇവരും മക്കളും ഇയാളുടെ വാടകവീട്ടിലാണ് താമസിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന കാമുകന്‍ ഉണര്‍ന്നത് അടുത്ത ദിവസം 11 മണയോടെയാണ്. ആ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മുറികളില്‍ നോക്കിയപ്പോഴാണ് ഫ്രിഡ്ജ്, ടിവി, മിക്സി തുടങ്ങിയവയും പഴ്സിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതറിഞ്ഞത്. തുടര്‍ന്ന് ബിനാനിപുരം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകിയെ കണ്ടെത്തുകയും സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയുമായിരുന്നു. തുടർന്ന് കാമുകി വീട്ടുപകരണങ്ങള്‍ കൈമാറിയെങ്കിലും പണം നല്‍കിയിട്ടില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരവിന്ദ് കെജ്‍രിവാളിനു ഇടക്കാല ജാമ്യം ; ജനാധിപത്യത്തിന്റെ വിജയമെന്ന് സുനിത കെജ്‍രിവാൾ

0
ദില്ലി : മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനു ഇടക്കാല ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച്...

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേരളാ വനിതാ കമ്മീഷൻ...

0
തിരുവനന്തപുരം: കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

എറണാകുളം ജില്ലയിലെ കാലടിയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; അഞ്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
കൊച്ചി: എറണാകുളം ജില്ലയിലെ കാലടിയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ...

സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും

0
കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കര...