Monday, May 20, 2024 11:47 pm

സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കര സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 12ന് തുടങ്ങും. വൈകിട്ട് 6.30ന് നടക്കുന്ന ശ്രീശങ്കര സ്റ്റഡിസർക്കിൾ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. വാരണസി സമ്പൂർണാനന്ദ് സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. രാജാറാം ശുക്ല അധ്യക്ഷനായിരിക്കും. ടൊറന്റോ സർവ്വകലാശാല ഫിലോസഫി അസോസിയേറ്റ് പ്രൊഫസർ പ്രൊഫ. നിലഞ്ജൻ ദാസ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രൊഫ. ശ്രീകല നായർ, പ്രൊഫ. കെ. എം. സംഗമേശൻ, ഡോ. കെ. പ്രീതി എന്നിവർ പ്രസംഗിക്കും.

മെയ് 17ന് വൈകിട്ട് ഏഴിന് ന്യൂ മെക്സിക്കോ സർവ്വകലാശാലയിലെ ഫിലോസഫി അധ്യാപകൻ പ്രൊഫ. ജോൺ ടെയ്ബർ ശ്രീശങ്കര ജയന്തി വാർഷിക പ്രഭാഷണം നിർവ്വഹിക്കും. അമേരിക്കയിലെ ടെന്നസി സർവ്വകലാശാലയിലെ ഡോ. ഏതൻ മിൽസ് അധ്യക്ഷനായിരിക്കും. പ്രൊഫ. ശ്രീകല നായർ, പ്രൊഫ. എസ്. ഷീബ എന്നിവർ പ്രസംഗിക്കും. മെയ് 25ന് വൈകിട്ട് ഏഴിന് കാലിഫോർണിയയിലെ സാൻജോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ആനന്ദ് ജയപ്രകാശ് വൈദ്യ പ്രഭാഷണം നിർവ്വഹിക്കും. കൊൽക്കത്തയിലെ രവീന്ദ്ര ഭാരതി സർവ്വകലാശാലയിലെ ഫിലോസഫി വിഭാഗം പ്രൊഫസർ ഡോ. നിർമാല്യ നാരായൺ ചക്രവർത്തി അധ്യക്ഷനായിരിക്കും. ഡോ. എച്ച്. പൂർണിമ മോഹൻ, സി. രമ്യ എന്നിവർ പ്രസംഗിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആന്ധ്രയിൽ നിന്ന് 8 കിലോ കഞ്ചാവ് കടത്താൻ ശ്രമം ; വർക്കലയിൽ മൂന്ന് പേർ...

0
തിരുവനന്തപുരം: വർക്കലയിൽ കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന...

തൃശൂരില്‍ വീട് കയറി അക്രമം നടത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

0
തൃശൂര്‍ : പാവറട്ടിയില്‍ വീട് കയറി അക്രമം നടത്തുകയും പൊലീസിനെ അക്രമിക്കുകയും...

കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട

0
കോഴിക്കോട് : കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട. 779 ഗ്രാം...

ഫ്ലാറ്റ് നിർമ്മാണം കാരണം വീടിന് വിള്ളൽ : പരാതിയിൽ കഴമ്പുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊച്ചി: എളമക്കരയിൽ ഫ്ലാറ്റ് നിർമ്മാണം കാരണം തന്റെ വീടിനും ചുറ്റുമതിലിനും നാശനഷ്ടങ്ങൾ...