Monday, May 20, 2024 1:29 pm

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുത് ; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പലയിടങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനായില്ല. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുകയാണ്. നിലപാട് കടുപ്പിച്ച് ഗതാഗത വകുപ്പ് രംഗത്തെത്തിയിട്ടും ഇന്നും രക്ഷയുണ്ടായില്ല. കൊല്ലം ചടയമംഗലത്ത് മാത്രമാണ് ടെസ്റ്റ് നടന്നത്. 16 പേര്‍ക്ക് നടന്ന ടെസ്റ്റില്‍ ആറു പേര്‍ പാസായി. ഡ്രൈവിംഗ് സ്‌കൂളുകളുടെ വാഹനത്തില്‍ തന്നെയാണ് ടെസ്റ്റ് നടത്തിയത്. തിരുവനന്തപുരം മുട്ടത്തറയിലും കൊച്ചിയിലും ഒരാള്‍ പോലും ടെസ്റ്റിന് എത്തിയില്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ണരത്തില്‍ ഗതാഗതമന്ത്രിയെ തള്ളിയ സിപിഐഎഎം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും അറിയിച്ചു. വിദേശത്തുള്ള ഗതാഗതമന്ത്രി തിരിച്ചെത്തിയ ശേഷമാകും യൂണിയനുകളുമായി ചര്‍ച്ച നടക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുല്ലാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

0
കുറവൻകുഴി : റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപെട്ട് പുല്ലാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ...

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ 7

0
എറണാകുളം: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...

കട വരാന്തയിൽ നിന്ന് ഷോക്കേറ്റ് 19കാരൻെറ മരണം ; വിശദീകരണവുമായി കെഎസ്ഇബി ; വീഴ്ചയുണ്ടായെങ്കിൽ...

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കട വരാന്തയിൽ കയറി നിന്ന വിദ്യാർത്ഥി...

അൽ ഹംരിയ ബീച്ചിൽ സൗജന്യ ഫ്ലോട്ടിങ് ചെയർ സേവനം

0
ഷാർജ: അൽ ഹംരിയ ബീച്ചിലെത്തുന്ന മുതിർന്നവർക്കും നിശ്ചയദാർഢ്യമുള്ളവർക്കുമായി സൗജന്യ ഫ്ലോട്ടിങ് ചെയർസേവനം...