Tuesday, May 21, 2024 3:03 pm

പൂര്‍ണ വാക്സിനേഷന്‍ എടുത്തവരില്‍ കോവിഷീല്‍ഡ് 63 % ഫലപ്രദമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രണ്ടാം കോവിഡ് തരംഗ സമയത്ത് രണ്ട് ഡോസ് എടുത്തവരില്‍ കോവിഷീല്‍ഡ് വാക്സീന്‍ 63 ശതമാനം ഫലപ്രദമായിരുന്നതായി പഠന റിപ്പോര്‍ട്ട്. മിതമായത് മുതല്‍ തീവ്രമായത് വരെയുള്ള അണുബാധയ്ക്കെതിരെ വാക്സീന്‍റെ കാര്യക്ഷമത 81 ശതമാനം വരെ ഉയര്‍ന്നിരിക്കുന്നതായും ലാന്‍സെറ്റ് ഇന്‍ഫെഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ലാബിനു പുറത്ത് യഥാര്‍ഥ ലോകത്തിലുള്ള വാക്സീന്‍ കാര്യക്ഷമത കണക്കാക്കുന്നതിന് ട്രാന്‍സ്നേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഗവേഷകരാണ് പഠനം നടത്തിയത്.

ഇതിനായി 2021 ഏപ്രില്‍ – മെയ് മാസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ച 2379 രോഗികളുടെയും ആരോഗ്യവാന്മാരായ 1981 പേരുടെയും വിവരങ്ങള്‍ അവലോകനം ചെയ്തു. വാക്സീന്‍ സ്വീകരിച്ചവരുടെ ശരീരത്തില്‍ വിവിധ വകഭേദങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനവും ഗവേഷകര്‍ വിലയിരുത്തി. ഡെല്‍റ്റ വകഭേദത്തിനെതിരെയും യഥാര്‍ഥ കോവിഡ് വൈറസിനെതിരെയും ടി – കോശങ്ങള്‍ മൂലമുള്ള പ്രതിരോധ പ്രതികരണം ഇവരില്‍ നിരീക്ഷിച്ചു. ആന്‍റിബോഡികളുടെ തോത് കുറഞ്ഞാലും അത്തരം ടി – കോശ പ്രതിരോധ പ്രതികരണം മിതമായതും തീവ്രമായതുമായ കോവിഡ് അണുബാധയെ നിയന്ത്രിക്കുമെന്നും ആശുപത്രിവാസത്തിനുള്ള സാധ്യത ഒഴിവാക്കുമെന്നും പഠന റിപ്പോര്‍ട്ട് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചിങ്ങോലി ജയറാം വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം ; ഓരോ ലക്ഷം രൂപ പിഴ

0
ആലപ്പുഴ: മാവേലിക്കര ചിങ്ങോലി ജയറാം വധക്കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം. ചിങ്ങോലി...

പെരുനാട് പെരുന്തേനരുവി റോഡിൽ വാഹന യാത്രക്കാർക്ക് ഭീഷണിയായി കാട്ടുവള്ളികൾ

0
റാന്നി : വാഹന യാത്രക്കാർക്ക് ഭീഷണിയായി കാട്ടുവള്ളികൾ പിന്നാലെ മരച്ചില്ലയും വൈദ്യുതി...

കേരള പുലയർ മഹിളാ ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ മഹിളാസംഗമം നടന്നു

0
പൂച്ചാക്കൽ : കേരള പുലയർ മഹിളാ ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ മഹിളാസംഗമവും പ്ലസ്ടു,...

റെഡ് അലര്‍ട്ട് പിൻവലിച്ചു ; മഴ മുന്നറിയിപ്പില്‍ മാറ്റം ; ഇന്ന് ഉച്ച തിരിഞ്ഞ്...

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. റെഡ് അലര്‍ട്ട് പൂര്‍ണമായും പിൻവലിച്ചിരിക്കുകയാണ്....