Tuesday, May 7, 2024 11:39 pm

കോവിഡ് ധനസഹായ വിതരണം : സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയില്‍ വനിതാ ശിശു വികസന – ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രണ്ടു കൂട്ടികള്‍ക്കായി മൂന്നു ലക്ഷം രൂപം വീതം സര്‍ക്കാര്‍ ട്രഷറി സേവിംഗ്സ് അക്കൗണ്ടില്‍ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചതിന്റെ രേഖ കുട്ടികളുടെയും അവരുടെ നിലവിലുള്ള രക്ഷിതാവിന്റെയും സാന്നിധ്യത്തില്‍ മന്ത്രി വീണാ ജോര്‍ജ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീതാ ദാസിന് കൈമാറി.

മാതാപിതാക്കള്‍ അല്ലെങ്കില്‍ നിലവിലുള്ള ഏകരക്ഷിതാവ് കോവിഡ് മൂലം മരണപ്പെടുന്ന സാഹചര്യത്തിലാണ് ഈ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ധനസഹായ ലഭ്യമാകുക. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ ഫിക്സഡ് ഡെപ്പോസിറ്റായി തുക നിക്ഷേപിക്കുകയും 18 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൈമാറും. കൂടാതെ പ്രതിമാസം 2000 രൂപ വീതം ഈ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനും മറ്റ് ജീവനോപാധികള്‍ക്കുമായി അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. വനിതാ ശിശു വികസന ഓഫീസര്‍ പി.എം തസ്നിം, കുട്ടികളുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബി.എസ്.എന്‍.എല്ലിന്റെ ടെലിഫോണ്‍ ഫൈബര്‍ കേബിളുകൾ സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍

0
കോഴിക്കോട്: വടകരയുടെ വിവിധ ഭാഗങ്ങളില്‍ ടെലിഫോണും ഇന്റര്‍നെറ്റും നിശ്ചലമായെന്ന പരാതിയില്‍ അന്വേഷണം...

സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തും : മന്ത്രി മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള എല്ലാ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; മഹാരാഷ്ട്രയിൽ ഖാർഗെയും പ്രിയങ്കയും പ്രചരണത്തിന് നേതൃത്വം നൽകും

0
മുംബൈ: മഹാരാഷ്ട്രയിൽ അവസാന 2 ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ...

നിരോധിത പുകയില ഉല്‍പന്നങ്ങൾ കച്ചവടം ചെയ്ത കടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: നിരോധിത പുകയില ഉല്‍പന്നങ്ങളായ ഹാന്‍സ്, കൂള്‍ ലീഫ് മുതലായവ കച്ചവടം...