Wednesday, May 8, 2024 2:15 am

ലോക്കപ്പ് പൂട്ടാന്‍ മറന്നു ; പോലീസിനെ വെട്ടിച്ച് ഇറങ്ങിയോടി – പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : തൊടുപുഴയില്‍ പോലീസിനെ വെട്ടിച്ച് ലോക്കപ്പില്‍ നിന്നും ഓടി രക്ഷപ്പെട്ട പ്രതി പുഴയില്‍ മുങ്ങി മരിച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. കോലാനി പാറക്കടവ് ഷാഫി കെ ഇബ്രാഹിം ആണ് മരിച്ചത്. സ്റ്റേനില്‍ നിന്നും ഇറങ്ങി ഓടി പുഴയിലേക്ക് ചാടിയ ഷാഫി മുങ്ങി മരിക്കുകയായിരുന്നു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലാണ് പോലീസ് ഷാഫിയെ അറസ്റ്റ് ചെയ്തിരുന്നത്.

നവംബര്‍  30ന് രാത്രി തൊടുപുഴയിലെ ബാറിലെത്തിയ പ്രതി മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിന് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെയാണ് പോലീസ് പിടികൂടിയത്. മണക്കാട് കവലയില്‍ന്നാണ് പോലീസ് പ്രതിയെ പൊക്കിയത്. ഷാഫിയെ സ്റ്റേഷനിലെത്തിച്ച് ലോക്കപ്പ് ചെയ്തിരുന്നുവെങ്കിലും താഴിട്ട് പൂട്ടിയിരുന്നില്ല. ലോക്കപ്പിനുള്ളില്‍ നിന്നും പുറത്തേക്ക് കൈയ്യിട്ട് ലോക്ക് തുറന്ന പ്രതി പോലീസിനെ വെട്ടിച്ച് പുറത്തേക്ക് ഓടി. പോലീസ് സ്റ്റേഷന് പുറകിലൂടെ ഓടിയ ഷാഫി തൊട്ടടുത്തുള്ള പുഴയിലേക്ക് ചാടുകയായിരുന്നു. ഷാഫി നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുഴയില്‍ മുങ്ങി കാണാതാവുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ചുഴിയിലകപ്പെട്ട് അപകടത്തില്‍ പെട്ടതാകാമെന്നാണ് പോലീസ് കരുതുന്നത്. കല്ലൂര്‍ക്കാടില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തെരച്ചില്‍ നടത്തിയത്. മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ താഴ്ത്തി പുഴയിലെ വെള്ളമൊഴുക്ക് നിയന്ത്രിച്ച ശേഷമാണ് തെരച്ചില്‍ നടത്തിയത്. കഞ്ചാവ് കടത്തടക്കം നിരവധി കേസിലെ പ്രതിയാണ് മരിച്ച ഷാഫിയെന്ന് പോലീസ് പറഞ്ഞു. പ്രതി ലോക്കപ്പ് തുറന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്ക് ശ്രദ്ധക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യോട് സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

0
തിരുവനന്തപുരം: അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. കെ റെയിലിനാണ്...

കടലിലും ഉഷ്ണതരംഗം ; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം

0
കൊച്ചി: കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം....

ബി.എസ്.എന്‍.എല്ലിന്റെ ടെലിഫോണ്‍ ഫൈബര്‍ കേബിളുകൾ സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍

0
കോഴിക്കോട്: വടകരയുടെ വിവിധ ഭാഗങ്ങളില്‍ ടെലിഫോണും ഇന്റര്‍നെറ്റും നിശ്ചലമായെന്ന പരാതിയില്‍ അന്വേഷണം...

സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തും : മന്ത്രി മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള എല്ലാ...