Sunday, May 5, 2024 1:22 am

കോവിഡ് വാക്സിൻ സ്വീകരിക്കാൻ കൃത്രിമ കൈയുമായെത്തി ; 50കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഇറ്റലി : പ്രതിേരാധ വാക്സിൻ കുത്തിവെയ്‌പ്പെടുക്കാതെ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൃത്രിമ കൈയുമായെത്തി ഇറ്റാലിയൻ പൗരൻ. കൃത്രിമ കൈയാണെന്ന് തിരിച്ചറിഞ്ഞ ആരോഗ്യപ്രവർത്തകർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 50കാരനാണ് വാക്സിൻ സ്വീകരിക്കാതെ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൃത്രിമകൈ ഘടിപ്പിച്ച് എത്തിയത്.

യഥാർഥ കൈ അല്ലെന്നും കൃത്രിമ കൈ ആണെന്നും മനസിലാക്കിയതോടെ ആരോഗ്യപ്രവർത്തകർ ഇയാളെ പോലീസിൽ ഏൽപ്പിച്ചു. മഹാമാരിയോട് പോരാടിക്കൊണ്ടിക്കുമ്പോൾ ഇത്തരം നടപടികൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇറ്റലിയിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് തിങ്കളാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് സംഭവം.

കഴിഞ്ഞ ആഗസ്റ്റ് മുതൽ റസ്റ്ററന്‍റുകളിലും ഇൻഡോർ പരിപാടികളിലും മ്യൂസിയങ്ങളിലും സിനിമാശാലകളിലും പ്രവേശിക്കണമെങ്കിലും കായിക മത്സരങ്ങളിൽ പങ്കെടുക്കാനും വാക്സിനേഷൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ സമീപകാലത്ത് കോവിഡ് വന്നുപോയതിന്‍റെ സർട്ടിക്കറ്റോ വേണമെന്ന നിബന്ധന വെച്ചിരുന്നു. എന്നാൽ ഡിസംബർ ആറുമുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും.

വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഇവിടങ്ങളിൽ പ്രവേശനം. ഒമിേക്രാൺ ഉൾപ്പെടെ പുതിയ വകഭേദങ്ങളുടെ ഭീതിയെ തുടർന്നാണ് കർശന നിയന്ത്രണം. എന്നാൽ ഇതിനെതിരെ ഇറ്റലിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ലോകത്ത് ഏറ്റവും ആദ്യം കോവിഡ് പടർന്നു പിടിച്ച യൂറോപ്യൻ രാജ്യമാണ് ഇറ്റലി. എന്നാൽ ഇപ്പോൾ അയൽരാജ്യങ്ങളേക്കാൾ ഭേദപ്പെട്ട നിലയിലാണ് രാജ്യം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

0
മാനന്തവാടി: മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍....

സുഗന്ധ ഗിരി മരം മുറി കേസ് : സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്‌നയെ വിശദീകരണം...

0
കൽപ്പറ്റ: സുഗന്ധഗിരി മരംമുറിക്കേസിൽ വീഴ്ച വരുത്തിയെന്ന വനം വിജിലൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ...

കോപ്പര്‍ വയറുകളും കേബിളുകളും മോഷ്ടിച്ച പ്രതി പിടിയിൽ

0
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഒരു ലക്ഷം രൂപ...

എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

0
കൊച്ചി: എറണാകുളം ജില്ലയിലെ ഹജ്ജ് തീർത്ഥാടകൾക്കുള്ള ഈ വർഷത്തെ വാക്സിനേഷൻ ക്യാമ്പ്...