Friday, May 3, 2024 11:16 am

അനായാസം കളയാം മുഖത്തെ അനാവശ്യ രോമങ്ങള്‍

For full experience, Download our mobile application:
Get it on Google Play

എല്ലാ സ്ത്രീകളേയും അലട്ടുന്ന ഒന്നാണ് അനാവശ്യ രോമങ്ങള്‍. മേല്‍ച്ചുണ്ടിലും സ്വകാര്യഭാഗങ്ങളിലും ഉണ്ടാവുന്ന ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ പല മാര്‍ഗ്ഗങ്ങളും തേടുന്നവരാണ് നമ്മളില്‍ പലരും. അനാവശ്യമായ രോമവളര്‍ച്ച പ്രശ്നമാകുമ്പോള്‍ അതിനെ പ്രതിരോധിയ്ക്കാനായി പല തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കും പലരും വിധേയമാകും. എന്നാല്‍ ഇത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും എന്നതാണ് സത്യം. ഇത്തരത്തിലുള്ള രോമങ്ങള്‍ നീക്കം ചെയ്യാന്‍ കുറേ എളുപ്പ വഴികളുണ്ട്.

ഒരു ടീസ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും അല്‍പം പാലില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കാം. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. പേസ്റ്റ് രൂപത്തിലായ ഈ മിശ്രിതം മേല്‍ച്ചുണ്ടില്‍ തേച്ച് പിടിപ്പിക്കാം. ഒരാഴ്ച ഇങ്ങനെ ചെയ്താല്‍ മേല്‍ചുണ്ടിലെ രോമം പതുക്കെ കൊഴിഞ്ഞ് പോകാന്‍ തുടങ്ങും. ഒരു സ്പൂണ്‍ പഞ്ചസാരയും പകുതി നാരങ്ങ നീരും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് തേക്കാം. തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ മുഖത്തെ രോമം എന്നന്നേക്കുമായി പോവും. പാലും മഞ്ഞളും ചേര്‍ത്ത് യോജിപ്പിച്ച മിശ്രിതം മുഖത്തെയും കക്ഷത്തിലേയും അമിതമായ രോമ വളര്‍ച്ച ഇല്ലാതാക്കാന്‍ സഹായിക്കും.

പപ്പായയില്‍ ഉള്ള എന്‍സൈമുകള്‍ അനാവശ്യ രോമവളര്‍ച്ചയെ തടയുന്നു. ഹെയര്‍ ഫോളിക്കിളുകള്‍ക്ക് നാശം സംഭവിക്കുന്നതിലൂടെ രോമങ്ങള്‍ കൊഴിഞ്ഞ് പോവുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മം ക്ലീന്‍ ആക്കുന്നു. പച്ചപപ്പായ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. പെട്ടെന്ന് തന്നെ രോമം കൊഴിഞ്ഞ് പോവുന്നതിന് സഹായിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൂരൽ ഉല്പന്നങ്ങളുടെ വിപണിയുമായി ആന്ധ്രാ നെല്ലൂർ സ്വദേശികൾ നഗരത്തിൽ സജീവം

0
പത്തനംതിട്ട : ചൂരൽ ഉല്പന്നങ്ങളുടെ വിപണിയുമായി ആന്ധ്രാ നെല്ലൂർ സ്വദേശികൾ നഗരത്തിൽ...

ഡ്രൈവിങ് പരിഷ്‌കരണത്തിന് സ്റ്റേ ഇല്ല ; ആവശ്യം തള്ളി ഹൈക്കോടതി

0
കൊച്ചി: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ചുകൊണ്ടുള്ള സർക്കുലറിന് സ്റ്റേ ഇല്ല. ഹൈക്കോടതിയുടേതാണ്...

‘ഗാസയിലേക്കുള്ള മാനുഷിക സഹായത്തിന് തടസമാകുന്നു’ ; ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തി തുർക്കി

0
അങ്കാറ: ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവച്ച് തുർക്കി. ഗാസയിലെ മനുഷ്യത്വത്തിനെതിരായ...

ഇപ്പോൾ വാങ്ങാനാളില്ല ; പക്ഷേ സേഫ്റ്റിയിൽ നോ കോംപ്രമൈസ്, അതാണ് സ്‍കോഡ‍

0
സുരക്ഷയ്ക്ക് തന്നെ പേരുകേട്ട ബ്രാൻഡാണ് ചെക്ക് വാഹന ബ്രാൻഡായ സ്‌കോഡ ഓട്ടോ....