ഇപ്പോൾ വാങ്ങാനാളില്ല ; പക്ഷേ സേഫ്റ്റിയിൽ നോ കോംപ്രമൈസ്, അതാണ് സ്‍കോഡ‍

For full experience, Download our mobile application:
Get it on Google Play

സുരക്ഷയ്ക്ക് തന്നെ പേരുകേട്ട ബ്രാൻഡാണ് ചെക്ക് വാഹന ബ്രാൻഡായ സ്‌കോഡ ഓട്ടോ. ഇന്ത്യയിൽ നിരവധി മോഡലുകൾ സ്‍കോഡ വാഗ്‍ദാനം ചെയ്യുന്നുണ്ട്. എന്നാൽ വമ്പൻ സുരക്ഷയുള്ള ഈ കാറുകളിൽ പലതിനും മാർക്കറ്റിൽ ഡിമാൻഡ് കുറവാണ്. ഉദാഹരണത്തിന് സ്‍കോഡ കോഡിയാക്കിന്‍റെ വെറും 136 യൂണിറ്റുകൾ മാത്രമാണ് കമ്പനി മാർച്ചിൽ വിറ്റത്. പക്ഷേ ഇതൊന്നും വകവയ്ക്കാതെ ചില മോഡലുകളിൽ സുരക്ഷ കൂട്ടാൻ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറാക്കിയിരിക്കുകയാണ് സ്‍കോഡ. ഇതിലൂടെ ഡിമാൻഡില്ലെങ്കിലും സുരക്ഷ തന്നെയാണ് മുഖ്യമെന്ന് വീണ്ടും ഉറപ്പിച്ചുപറയുകയാണ് കമ്പനി.

സ്ലാവിയ മിഡ്-സൈസ് സെഡാനും കുഷാക്ക് മിഡ്-സൈസ് എസ്‌യുവിക്കും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറാക്കി. ഇതോടെ വിലയും കൂടി. രണ്ട് മോഡലുകൾക്കും 10,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സ്‌കോഡ സ്ലാവിയയ്‌ക്ക് ഇപ്പോൾ 11.63 ലക്ഷം മുതൽ 18.83 ലക്ഷം രൂപ വരെയാണ് വില, സ്‌കോഡ കുഷാക്കിന് 11.99 ലക്ഷം മുതൽ 19.79 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം അടിസ്ഥാനത്തിലുള്ള വില. മുമ്പ്, ആറ് എയർബാഗ് കോൺഫിഗറേഷൻ ടോപ്പ്-എൻഡ് സ്റ്റൈൽ ട്രിമ്മിന് മാത്രമായിരുന്നു, സ്ലാവിയ, കുഷാക്ക് ലൈനപ്പുകളിലുടനീളം ഇരട്ട എയർബാഗുകൾ സ്റ്റാൻഡേർഡായി ഉണ്ടായിരുന്നു. ഈ സുരക്ഷാ മെച്ചപ്പെടുത്തലിനൊപ്പം, രണ്ട് മോഡലുകളിലും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മൾട്ടി-കൊളിഷൻ ബ്രേക്കിംഗ് സിസ്റ്റം, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് എന്നിവയും ഉണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം...

0
കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി...

പുതുവഴിയിലൂടെ വായനയിലേക്ക്’ – പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ "പുതുവഴിയിലൂടെ വായനയിലേക്ക്"...

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം ; നയതന്ത്ര കരുത്തെന്ന് ശശി തരൂർ...

0
ഡൽഹി : ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ്...

‘കശ്മീരികളെ ജയിലിലടയ്ക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്?’; വന്ദേമാതര വിവാദത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഒമർ

0
ന്യൂഡൽഹി : വന്ദേമാതരം പൂർണമായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിയ നിർദേശത്തോട്...