തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം നിയാസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ലെന്നും സര്‍ക്കാരിന്റെ സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി സമിതി വേണമെന്നും നിയാസ് പറഞ്ഞു. മന്ത്രിമാരുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദവികള്‍ ലഭിക്കാന്‍ എറണാകുളത്തേക്ക് സ്ഥലം മാറേണ്ട സ്ഥിതിയാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശനെ ഉന്നമിട്ടുള്ള നിയാസിന്റെ വിമര്‍ശനം. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ തന്നെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. മന്ത്രിമാരുടെ ഷെഡ്യൂള്‍ ഉള്‍പ്പെടെ താഴെത്തട്ടില്‍ എത്തിക്കുന്നില്ലെന്നാണ് നിയാസ് ഉന്നയിച്ച മറ്റൊരു വിമര്‍ശനം. ഭരണത്തിന്റെ വേഗം വര്‍ധിപ്പിക്കണം.

പി എം ശ്രീ വിഷയത്തിലടക്കം ഊതിപ്പെരിപ്പിച്ച നിലപാടുകള്‍ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ലക്ഷ്യമിട്ട് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പി എം നിയാസും മാത്യു കുഴല്‍നാടനും എഎ ഷുക്കൂറും ഉള്‍പ്പെടെയുള്ളവര്‍ കെപിസിസി നേതൃയോഗത്തില്‍ പി എം ശ്രീയെ എതിര്‍ത്തെന്നാണ് സൂചന. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിച്ചതിലടക്കം നിയാസ് ശക്തമായ എതിര്‍പ്പറിയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധമുണ്ടെന്ന് അടക്കം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അദ്ദേഹം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ എതിര്‍പ്പറിയിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതുവഴിയിലൂടെ വായനയിലേക്ക്’ – പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ "പുതുവഴിയിലൂടെ വായനയിലേക്ക്"...

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം ; നയതന്ത്ര കരുത്തെന്ന് ശശി തരൂർ...

0
ഡൽഹി : ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ്...

‘കശ്മീരികളെ ജയിലിലടയ്ക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്?’; വന്ദേമാതര വിവാദത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഒമർ

0
ന്യൂഡൽഹി : വന്ദേമാതരം പൂർണമായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിയ നിർദേശത്തോട്...

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാവില്ല, ദിവസം ഒന്നിലേറെതവണ നിയന്ത്രണം അനിവാര്യം ; മന്ത്രി സണ്ണി...

0
കൊച്ചി : സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന്...