Sunday, April 28, 2024 1:27 pm

നാഗാലാന്‍ഡ് ; സൈന്യം വെടിവെക്കാന്‍ നിര്‍ബന്ധിതരായി – ഖേദ പ്രകടനവുമായി അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നാഗാലാൻഡിലെ മൊൺ ജില്ലയിൽ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാസേന ഗ്രാമീണരെ വെടിവെച്ചു കൊന്ന സംഭവത്തിൽ ഖേദ പ്രകടനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചുണ്ടായ വെടിവെപ്പാണെന്ന് സമ്മതിച്ച അമിത് ഷാ സൈന്യം വെടിവെപ്പിന് നിർബന്ധിതരായതാണെന്നും പാർലമെന്റിൽ വിശദീകരണം നൽകി.

തീവ്രവാദികളുടെ നീക്കം നടക്കുന്നുവെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് 21 കമാൻഡോകൾ നിലയുറപ്പിച്ചിരുന്നു. ഇതിനിടെ ഒരു വാഹനം അവിടെ എത്തി. നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അത് മുന്നോട്ട് പോയി. തുടർന്ന് അതിൽ തീവ്രവാദികളാണെന്ന സംശയത്തിൽ വെടിയുതിർക്കുകയായിരുന്നു അമിത് ഷാ പറഞ്ഞു.

വാഹനത്തിലുണ്ടായിരുന്ന എട്ട് പേരിൽ ആറുപേർ മരിച്ചു. വാഹനത്തിലുണ്ടായിരുന്നത് തീവ്രവാദികളല്ലെന്ന് പിന്നീട് സൈന്യത്തിന് ബോധ്യപ്പെട്ടു. പരിക്കേറ്റ രണ്ടു പേരെ സൈന്യം തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഈ സംഭവം അറിഞ്ഞതിനെ തുടർന്ന് ഗ്രാമീണർ സൈനിക കേന്ദ്രം വളയുകയും രണ്ടു വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സൈന്യത്തിന് നേരെ ആക്രമണവുമുണ്ടായി- ഷാ പറഞ്ഞു.

ഗ്രാമീണരുടെ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയുമുണ്ടായി. സ്വയരക്ഷയ്ക്കും ജനക്കൂട്ടത്തെ പിരിച്ചുവിടാനും സുരക്ഷാ സേനയ്ക്ക് വെടിയുതിർക്കേണ്ടി വന്നു. ഇത് ഏഴ് സാധാരണക്കാരുടെ മരണത്തിന് കാരണമായി. മറ്റ് ചിലർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ പ്രാദേശിക ഭരണകൂടങ്ങളും പോലീസും ശ്രമിക്കുകയാണ്.

നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. തിങ്കളാഴ്ച നാഗാലാൻഡ് ഡിജിപി സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സംസ്ഥാന ക്രൈം ബ്യൂറോയ്ക്ക് കൈമാറുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി.

സംഭവത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം 250 ഓളം പേരടങ്ങുന്ന ജനക്കൂട്ടം മോൺസിറ്റിയിലെ അസം റൈഫിൾസ് താവളം നശിപ്പിക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അസംറൈഫിൾസ് ജവാന്മാർ വെടിയുതിർത്തു. ഇതിൽ ഒരു സാധാരണക്കാരൻ കൂടി കൊല്ലപ്പെടാൻ ഇടയാക്കിയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഏഴാം ഉത്സവം നടന്നു

0
ഓമല്ലൂർ  : ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഏഴാം ഉത്സവം നടന്നു. രാവിലെ...

അന്യസംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ മലയാളി യുവാവ് അറസ്റ്റിൽ

0
ആലപ്പുഴ: ഹരിപ്പാട് അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി അറസ്റ്റിൽ. ഹരിപ്പാട്...

ഹോക്കി പരിശീലനക്യാമ്പിന് തടിയൂർ എൻ.എസ്.എസ്. സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി

0
തടിയൂർ : ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ ഹോക്കി അസോസിയേഷനും ചേർന്നുനടത്തുന്ന...

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല ; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി...

0
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സാമാന്യം നല്ല പോളിങ് ശതമാനം തന്നെയാണ് ഉള്ളതെന്ന്...