പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല ; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സാമാന്യം നല്ല പോളിങ് ശതമാനം തന്നെയാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശതമാനത്തില്‍ എന്തെങ്കിലും ഉത്കണ്ഠ ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് തോന്നുന്നത്. പാര്‍ട്ടിയുടെ കണക്കുകളൊന്നും കിട്ടിയിട്ടില്ല. അക്കാര്യങ്ങളൊക്കെ നാളെ പറയാമെന്നും എംവി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. നല്ല പോലെ വിജയിക്കും. കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ല. തിരുവനന്തപുരത്തും സാധ്യതയില്ല. തൃശൂരും സാധ്യതയില്ല. അതുകൊണ്ട് അതില്‍ വേറെ പ്രയാസം ഒന്നും ഉണ്ടാകേണ്ട കാര്യമില്ല. ഘടകകക്ഷിയായ സിപിഐ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ വിജയസാധ്യതയുണ്ട്. രണ്ടിത്തും ബിജെപി തോല്‍ക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

തൃശൂരും തിരുവനന്തപുരത്തും സിപിഎം കാര്യമായി പ്രവര്‍ത്തിച്ചില്ലെന്നും അതുകൊണ്ടു തന്നെ രണ്ടിടത്തും വിജയിക്കാന്‍ സാധ്യതയുണ്ടെന്ന ബിജെപിയുടെ പ്രചാരണം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഗോവിന്ദന്റെ മറുപടി. ഇത്തരം പ്രചാരണങ്ങള്‍ക്ക് ഏറിയാല്‍ നാലാം തീയതി വരെയേ ആയുസ്സുള്ളൂ. അതില്‍ ബേജാറാകേണ്ട കാര്യമൊന്നുമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇപി ജയരാജന്‍- പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ചയെക്കുറിച്ച് എംവി ഗോവിന്ദന്‍ പ്രതികരിച്ചില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈദ്യുതിയുടെ ലഭ്യതയിൽ ഇടിവ് ; ഇന്നും പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് പവർക്കട്ട്

0
തിരുവനന്തപുരം : എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന...

തൊപ്പിയുടെ കൂട്ടാളി മമ്മു പിടിയിൽ

0
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ കൂട്ടാളി മമ്മു പിടിയിൽ....

വിബി – ജി റാം ജി : ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക്...

0
പത്തനംതിട്ട : വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ കണക്കുകൾ മറച്ചുവെച്ച് അനാവശ്യമായി...