Wednesday, May 1, 2024 2:43 pm

കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ ചികിത്സ നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന ; കാരണം

For full experience, Download our mobile application:
Get it on Google Play

ജനീവ : കോവിഡ് രോഗമുക്തരായവരുടെ രക്തത്തിലെ പ്ലാസ്മയില്‍ നിന്നെടുക്കുന്ന ആന്‍റിബോഡികള്‍ ഉപയോഗിച്ചുള്ള പ്ലാസ്മ ചികിത്സ കോവിഡ് രോഗികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘന. ഇത് രോഗികളുടെ അതിജീവന ശേഷി ഉയര്‍ത്തുമെന്നോ വെന്‍റിലേറ്ററുകളുടെ ആവശ്യം കുറയ്ക്കുമെന്നോ സംബന്ധിച്ച് തെളിവുകളില്ലെന്നും ഡബ്യുഎച്ച്ഒ അറിയിച്ചു. രോഗമുക്തരുടെ ശരീരത്തില്‍ നിന്നെടുക്കുന്ന ആന്‍റിബോഡികള്‍ കോവിഡ് രോഗികളുടെ ശരീരത്തിലെ കൊറോണ വൈറസിനെ നിര്‍ജ്ജീവമാക്കുമെന്നും അവ പെരുകുന്നത് തടയുമെന്നും അത് വഴി ശരീരത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കുമെന്നുമാണ് കരുതിയിരുന്നത്. ഇന്ത്യയില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കോവിഡ് രോഗികളില്‍ കോണ്‍വാലസന്‍റ് പ്ലാസ്മ തെറാപ്പി പരീക്ഷിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ചെലവ് കൂടിയതും ദീര്‍ഘനേരം എടുക്കുന്നതുമായ ഈ ചികിത്സ കൊണ്ട് പറയത്തക മെച്ചമില്ലെന്നാണ് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. തീവ്ര കോവിഡ് രോഗികള്‍ അല്ലാത്തവരില്‍ പ്ലാസ്മ തെറാപ്പി ഉപയോഗിക്കരുതെന്ന് രാജ്യാന്തര തലത്തിലുള്ള ആരോഗ്യ വിദഗ്ധരുടെ പാനല്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നതായി പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. പരീക്ഷണത്തിന്‍റെ ഭാഗമായി അല്ലാതെ തീവ്രമായ കോവിഡ് അണുബാധ ബാധിച്ചവരിലും ഇത് ഉപയോഗിക്കരുതെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. തീവ്ര കോവിഡ് ബാധിതരും അല്ലാത്തവരുമായ 16,236 രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ 16 പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ ഈ നിര്‍ദ്ദേശം. ഈ ശുപാര്‍ശകള്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരാഴ്ചയായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു ; അടൂർ വാട്ടർ അതോറിറ്റി ഓഫീസിനുമുൻപിൽ കുത്തിയിരിപ്പ്...

0
അടൂർ : ഏഴംകുളം പഞ്ചായത്തിലെ രണ്ടാംവാർഡിൽ അമ്പലമുക്ക്, മൂവക്കോട് ഭാഗത്ത് ഒരാഴ്ചയായി...

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി ; കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം

0
തിരുവനന്തപുരം: തിരുവനന്തപുരം മേയറും ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍...

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു ; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ പുറപ്പെടുവിച്ചിരുന്ന...

മോശമായി പെരുമാറിയത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ; ആര്യക്കെതിരായ ആക്രമണം ഡിവൈഎഫ്ഐ കൈകാര്യം ചെയ്യും –...

0
കണ്ണൂര്‍: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും കെഎസ്ആർടിസി...