Wednesday, May 1, 2024 12:58 pm

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരത്തിലേക്ക് ഉയർത്തും : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾക്കു  സർക്കാർ ഉടൻ തുടക്കംകുറിക്കുമെന്നു  മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്തും കാലാനുസൃതമായ പരിഷ്‌കാരങ്ങൾക്കു സർക്കാർ തുടക്കമിടുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ, രാജ്യാന്തര റാങ്കിങ്ങിൽ കേരളത്തിലെ സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്നിലാണ് ഇപ്പോൾ. ഇതിനു മാറ്റംവരുത്തി ആധുനികകാലത്തിനനുസരിച്ചു കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റും. എല്ലാ പശ്ചാത്തല സൗകര്യങ്ങളും സൃഷ്ടിച്ചുകൊണ്ടായിരിക്കുമിത്. ആധുനിക കാലത്തിനൊത്ത കോഴ്സുകൾ ആരംഭിക്കണം. മികച്ച ലൈബ്രറിയും ലബോറട്ടറിയും ഹോസ്റ്റലുകളും വരണം. അതുവഴി ഓരോ വിദ്യാഭ്യാസ സ്ഥാപനവും രാജ്യത്തെ ഏറ്റവും മികച്ച പത്തിൽ ഒന്നായും ലോകത്തെ മികച്ച 100 സ്ഥാപനങ്ങളിലൊന്നായും മാറേണ്ടതുണ്ട്. അങ്ങനെയായാൽ കോഴ്സുകൾതേടി മറ്റു സംസ്ഥാനങ്ങളിലേക്കു കുട്ടികൾ പോകുന്ന സ്ഥിതി മാറും. വിദേശത്തുനിന്നുപോലും കുട്ടികൾ പഠനത്തിനായി ഇവിടേയ്ക്കെത്തും – മുഖ്യമന്ത്രി പറഞ്ഞു.

ആരും കൊതിക്കുന്ന നാടാക്കി കേരളത്തെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്കാണു സർക്കാർ നീങ്ങുന്നത്. സംസ്‌കാര സമ്പന്നരായ ജനങ്ങളും ഏറ്റവും നല്ല കാലാവസ്ഥയും മനംമയക്കുന്ന പ്രകൃതിരമണീയതയുമുള്ള നാടാണു കേരളം. എല്ലാറ്റിലുമുപരി ജീവിക്കാൻ ഏറ്റവും സമാധാനം നിറഞ്ഞതും ഒരു ഭേദചിന്തയുമില്ലാതെ മനുഷ്യനു മനുഷ്യനോട് ഇടപഴകാൻ കഴിയുന്നതുമായ നാടാണ്. അത്തരം നാട്ടിലേക്കുകടന്നുവരാൻആരും കൊതിക്കും. ഇതു സൃഷ്ടിക്കപ്പെടാൻ യുവത കൂടുതൽ ഉണർവിലേക്കു നീങ്ങണം. വിദ്യാഭ്യാസ നിലവാരത്തിനൊപ്പം തൊഴിൽ ലഭ്യത ഉറപ്പാക്കുന്ന നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. 40 ലക്ഷം പേർക്കു തൊഴിൽ നൽകുന്ന ബ്രഹത് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഉടൻ തുടക്കംകുറിക്കും. വർക്ക് ഫ്രം ഹോമിന്റെ സാധ്യത മുൻനിർത്തി വർക്ക് നിയർ ഹോം പദ്ധതിക്കും തുടക്കമാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മറീനയിൽ പുതിയ റോഡ് തുറന്നു

0
ദുബായ്: ഗതാഗതത്തിരക്കും യാത്രാസമയം 60ശതമാനം കുറയ്‌ക്കുകയും ലക്ഷ്യമിട്ട് ദുബായ് മറീനയിൽ പുതിയ...

പള്ളിക്കല്‍ പഞ്ചായത്തിലെ തോട്ടുവ ഭാഗത്ത്‌ പന്നി ശല്യം രൂക്ഷം

0
അടൂര്‍ : പള്ളിക്കല്‍ പഞ്ചായത്തിലെ തോട്ടുവ ഭാഗത്ത്‌ പന്നി ശല്യം രൂക്ഷം....

‘സ്ക്രീനിൽ ദൃശ്യങ്ങൾ തെളിഞ്ഞു വന്നിരുന്നു’; മെമ്മറി കാർഡ് കാണാതായതിൽ ദുരൂഹതയെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു

0
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ തടഞ്ഞുനിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി...

വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ട് ; വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പോലീസ് നടപടിയായില്ല –...

0
കണ്ണൂർ: തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും തന്നെ ടാർ​ഗറ്റ് ചെയ്തുവെന്ന് വടകരയിലെ യുഡിഎഫ്...