Tuesday, May 21, 2024 6:13 pm

പള്ളിക്കല്‍ പഞ്ചായത്തിലെ തോട്ടുവ ഭാഗത്ത്‌ പന്നി ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പള്ളിക്കല്‍ പഞ്ചായത്തിലെ തോട്ടുവ ഭാഗത്ത്‌ പന്നി ശല്യം രൂക്ഷം. കൂട്ടമായി എത്തുന്ന പന്നികള്‍ വയലിലെ കൃഷികള്‍ നശിപ്പിക്കുന്നതുമൂലം കര്‍ഷകര്‍ ദുരിതത്തിലാണ്‌. തോട്ടുവ കുളഞ്ഞിക്കാട്ടില്‍ ഏലായിലെ കര്‍ഷകര്‍ നെല്‍കൃഷിയുടെ ഇടവേളയില്‍ എള്ളുകൃഷിയാണ്‌ ചെയ്‌തിരിക്കുന്നത്‌. പൂത്തുനില്‍ക്കുന്ന എള്ളിനിടയിലൂടെ പന്നിക്കൂട്ടങ്ങള്‍ പോകുന്നത്‌ മൂലം എള്ള്‌ കൃഷി നശിക്കുന്നുണ്ട്‌. രാത്രിയില്‍ വയലില്‍ ഇറങ്ങുന്ന പന്നിക്കൂട്ടം രാവിലെയാണ്‌ അവിടെ നിന്നും പോകുന്നത്‌. പന്നിയുടെ തേറ്റ ഉപയോഗിച്ച്‌ വയലില്‍ കുഴി കുഴിക്കുകയും വെള്ളം ഉള്ളിടത്ത്‌ ഇവ ചെളിയില്‍ കിടന്ന്‌ ഉരുളുകയും ചെയ്യും. ബാങ്കില്‍ നിന്ന്‌ പലിശയ്‌ക്ക് പണം കടം എടുത്ത്‌ കൃഷി ചെയ്യുന്നവരാണ്‌ ഏറെ ബുദ്ധിമുട്ടുന്നത്‌. വിളവ്‌ നശിപ്പിക്കുന്നതുമൂലം കടമെടുത്ത പണം അടയ്‌ക്കാനില്ലാതെ കര്‍ഷകര്‍ ബുദ്ധി മുട്ടുകയാണ്‌.

വയലില്‍ കുറ്റിപ്പയര്‍, നെല്ല്‌ എന്നി കൃഷികള്‍ നടത്തുന്നവരുണ്ട്‌. പയര്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്ന്‌ കര്‍ഷകര്‍ പറയുന്നു. രാത്രിയില്‍ വയലില്‍ പന്നി ഇറങ്ങുന്ന ശബ്‌ദം കേട്ടാലും ഇറങ്ങി ചെന്നാല്‍ അവ ആക്രമിക്കുമെന്ന ഭയം മൂലം ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. പകല്‍ സമയം കാട്‌ കയറി കിടക്കുന്ന പുരയിടങ്ങളിലാണ്‌ പന്നികളുടെ വാസം. രാത്രിയില്‍ ഇര തേടി ഇറങ്ങും. വയലിലെ ചെളിയുള്ള ഭാഗം കുത്തിയിളക്കി പുഴുക്കളെ തിന്നാനാണ്‌ പന്നിക്കൂട്ടം എത്തുന്നത്‌. തുടക്കത്തില്‍ ഇഞ്ചി ഒഴിച്ചുള്ള കാര്‍ഷിക വിളകളെല്ലാം നശിപ്പിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇഞ്ചിയും ഇവ കൊമ്പുകൊണ്ട്‌ ഉഴുതുമറിച്ചിടാറുണ്ട്‌. കനാലിന്റെ കരകളിലെ കാടുകളിലും പന്നികൂട്ട ങ്ങള്‍ തമ്പടിക്കുന്നുണ്ട്‌. പാടത്തിന്‌ പുറമെ പുരയിടങ്ങളിലും ഇവയുടെ ശല്യമുണ്ട്‌.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭക്ഷ്യ സുരക്ഷ പരിശോധന ; പിഴത്തുകയിൽ റെക്കോര്‍ഡ് വര്‍ധന, 65,432 പരിശോധനകള്‍, 4.05 കോടി...

0
തിരുവനന്തപുരം : സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ...

മെഡിക്കല്‍ കോളജുകളിലെ ചികിത്സാപിഴവുകള്‍ ; അടിയന്തിര യോഗം വിളിച്ച് ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : മെഡിക്കല്‍ കോളജുകളില്‍ നിന്ന് നിരവധി ചികിത്സാപിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന...

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ : കായികക്ഷമത പരീക്ഷയുടെ വേദി മാറ്റി

0
 പത്തനംതിട്ട : 23 മുതല്‍ ആരംഭിക്കുന്ന പത്തനംതിട്ട ജില്ലയില വനം വന്യജീവി...

ഡോ. എം.എസ്. സുനിലിന്റെ 307- മത് സ്നേഹഭവനം ലീലാമ്മ തങ്കച്ചന്റെ ആറംഗ കുടുംബത്തിന്

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ ഭവനരഹിതരായ കുടിലുകളിൽ...