പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ. വിവിധ കക്ഷികളുമായി ഇന്ത്യയ്ക്കുള്ള വിശാല ബന്ധം ഇതിന് വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. സംഘർഷം വീണ്ടും കടുക്കുന്നതിൽ ആശങ്ക അറിയിച്ച നരേന്ദ്ര മോദി, ചരക്ക് കപ്പലുകൾക്കും സാധാരണക്കാർക്കും എതിരെയുള്ള ആക്രമണം അംഗീകരിക്കാൻ ആകില്ലെന്നും ഇറാൻ പ്രസിഡന്റിനോട് പറഞ്ഞു.കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായി കൂടിക്കാഴ്ച നടത്തിയത്.

പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയതിന് ശേഷം ഇരു നേതാക്കൾക്കും ഇടയിലെ ആദ്യ കൂടിക്കാഴ്ചയാണിത്. സംഘർഷത്തിൽ ഉൾപ്പെട്ട വിവിധ കക്ഷികളുമായി വിശാല ബന്ധമാണ് ഇന്ത്യയ്ക്കുള്ളതെന്ന് പെസഷ്കിയൻ ചൂണ്ടിക്കാട്ടി. ഇസ്രായേലിനോട് അടക്കം ഇന്ത്യയുടെ ബന്ധമാണ് ഇറാൻ ഇതിലൂടെ സൂചിപ്പിച്ചത്. ഈ സ്വാധീനം സംഘർഷം അവസാനിപ്പിക്കാൻ പ്രയോജനപ്പെടുമെന്നും ഇതിനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തണമെന്നും ഇറാൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.സമാധാന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.

സാധാരണക്കാർക്ക് എതിരെയുള്ള ആക്രമണം അംഗീകരിക്കാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി. സമാധാനം ആഗ്രഹിക്കുന്ന വ്യക്തിയാണ് താങ്കൾ എന്നാണ് താൻ മനസ്സിലാക്കിയതെന്നും മോദി പെസഷ്കിയനോട് പറഞ്ഞു. ചാബഹാർ തുറമുഖം, ഹോർമുസ് വഴിയുള്ള കപ്പൽ നീക്കം എന്നിവയും ചർച്ചാവിഷയമായി. രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള സൗഹൃദം ശക്തമായി തുടരുമെന്ന് മോദി അറിയിച്ചു. ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യയിൽ ഇറാൻ പ്രസിഡന്റ് എത്താനിരിക്കുകയാണ്. പശ്ചിമേഷ്യൻ സംഘർഷം തീർക്കാനുള്ള ചർച്ചകളിൽ ഇന്ത്യയുടെ സഹകരണം ഇറാൻ തേടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകത്ത് കള്ളപ്പണം വെളുപ്പിക്കൽ വഴി കൈമാറ്റം ചെയ്യപ്പെടുന്ന വൻതുകയിൽ വെറും ഒരുശതമാനം മാത്രമാണ് അന്വേഷണ...

0
കേംബ്രിഡ്ജ്: ലോകത്ത് കള്ളപ്പണം വെളുപ്പിക്കൽ വഴി കൈമാറ്റം ചെയ്യപ്പെടുന്ന...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ഡോക്ടർക്ക് കാരണം കാണിക്കൽ...

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് മോശമായി പെരുമാറി എന്ന...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...

സെപ്റ്റംബര്‍ ഒന്നിന് പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധ ധര്‍ണ്ണ

0
പത്തനംതിട്ട : പാലക്കാട് റെയില്‍വേ ഡിവിഷന്റെ കേന്ദ്രബിന്ദുവായിരുന്ന മംഗളൂരു ജംഗ്ഷന്‍ അടര്‍ത്തിമാറ്റി...